LATEST NEWS

മത്സരിച്ചത് മേയര്‍ ആക്കുമെന്ന ഉറപ്പില്‍; ബിജെപിക്കെതിരെ തുറന്നടിച്ച്‌ ആര്‍ ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ പദവി വാഗ്ദാനം ചെയ്താണ് തന്നെ മത്സരിപ്പിച്ചതെന്ന് വെളിപ്പെടുത്തി കൗണ്‍സിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. വെറുമൊരു കൗണ്‍സിലറാകാൻ വേണ്ടിയല്ല താൻ ജനവിധി തേടിയതെന്നും ബിജെപി നേതൃത്വത്തെ വെട്ടിലാക്കി ശ്രീലേഖ തുറന്നടിച്ചു. ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകള്‍ അവർ നടത്തിയത്.

മേയർ ആക്കാമെന്ന ഉറപ്പിലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്. എന്നാല്‍ അവസാന നിമിഷം ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെ വി.വി. രാജേഷ് മേയറും ആശാ നാഥ് ഡെപ്യൂട്ടി മേയറുമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കേവലം കൗണ്‍സിലറാകാൻ വേണ്ടിയല്ല താൻ മത്സരിച്ചത്. മേയറാകുമെന്ന ഉറപ്പിലാണ് തിരഞ്ഞെടുപ്പില്‍ ഇറങ്ങിയത്. ആദ്യഘട്ടത്തില്‍ മത്സരിക്കാൻ താൻ വിസമ്മതിച്ചിരുന്നതായും അവർ വെളിപ്പെടുത്തി.

താനായിരിക്കും പാർട്ടിയുടെ തിരഞ്ഞെടുപ്പ് മുഖമെന്നും മറ്റ് സ്ഥാനാർഥികള്‍ക്കായി പ്രചരണത്തിന് നേതൃത്വം നല്‍കേണ്ടയാളാണെന്നുമാണ് കരുതിയിരുന്നത്. എന്നാല്‍ കൗണ്‍സിലറായി മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോള്‍ അത് അംഗീകരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് എല്ലാ മാധ്യമ ചർച്ചകളിലും പാർട്ടിയെ പ്രതിനിധീകരിച്ച്‌ തന്നെയായിരുന്നു നിയോഗിച്ചിരുന്നത്.

എല്ലായിടത്തും മേയർ സ്ഥാനാർഥി എന്ന രീതിയിലുള്ള ചിത്രമാണ് നല്‍കിയിരുന്നതെന്നും അവർ പറഞ്ഞു. വി.വി. രാജേഷിനും ആശാ നാഥിനും സ്ഥാനങ്ങള്‍ നല്‍കിയത് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമായിരിക്കാം. അവർക്ക് ആ പദവികളില്‍ നന്നായി പ്രവർത്തിക്കാൻ കഴിയുമെന്ന് കേന്ദ്രത്തിന് തോന്നിക്കാണും എന്നതാണ് തന്റെ കണക്കുകൂട്ടലെന്നും ശ്രീലേഖ പറഞ്ഞു.

SUMMARY: R Sreelekha contested on the promise of being made mayor

NEWS BUREAU

Recent Posts

കർണാടക ആർടിസിയുടെ പ്രീമിയം ബസ് സർവീസുകളില്‍  നിരക്കിളവ്

ബെംഗളൂരു: കർണാടക ആർടിസിയുടെ കേരളത്തിലേക്കുൾപ്പെടെയുള്ള പ്രീമിയം ബസ് സർവീസുകളില്‍ 5-15% വരെ നിരക്കിളവ്. അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്,…

10 minutes ago

കര്‍ണാടകയിലെ കോടതികളില്‍ ബോംബ് ഭീഷണി

ബെംഗളുരു: കര്‍ണാടകയിലെ കോടതികളില്‍ ഇ-മെയിലിൽ ലഭിച്ച ബോംബ് ഭീഷണി ആശങ്ക സൃഷ്ടിച്ചു. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച്, മൈസുരു, ഗദഗ്,…

12 minutes ago

മയക്കുമരുന്നു വിപത്തിനെതിരെ അഫോയ് നടത്തുന്ന പോരാട്ടത്തില്‍ കൈകോര്‍ത്ത് ബെംഗളൂരുവിലെ സംസ്കാരിക സംഘടനകളും

ബെംഗളൂരു: രാജ്യത്ത് വർധിച്ചു വരുന്ന മയക്കുമരുന്നുപയോഗവും ലഹരി ആശ്രിതത്വവും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിനെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി രൂപീകരിച്ച ദേശീയ…

58 minutes ago

നിയമസഭാ തിഞ്ഞെടുപ്പ്; നാല് സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി.വി.അൻവര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് നാലു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി വി അന്‍വര്‍. ഇതുമായി ബന്ധപ്പെട്ട് ഉടന്‍…

9 hours ago

ചെന്നൈയിൽ ദ്രാവിഡ ഭാഷാ വിവർത്തന ശില്പശാല

ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ ചെന്നൈയിൽ വിവർത്തന ശില്പശാലകൾ സംഘടിപ്പിക്കുന്നു. ദ്രാവിഡ…

10 hours ago

ഇടുക്കിയിൽ ഭര്‍ത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊലപ്പെടുത്തി

ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. ഉപ്പുതറ മലയക്കാവില്‍ സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍…

10 hours ago