Categories: KERALATOP NEWS

രാധയുടെ മൃതദേഹം സംസ്കരിച്ചു; കടുവയ്ക്കായുള്ള തെരച്ചിൽ ഊര്‍ജിതം

വയനാട്: പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി വീട്ടമ്മ രാധയുടെ (45) മൃതദേഹം സംസ്‌കരിച്ചു. മന്ത്രി ഒആർ കേളു അടക്കമുള്ളവർ സംസ്‌കാരചടങ്ങിൽ പങ്കെടുത്തു. നിരവധി പ്രദേശവാസികളാണ് രാധയ്ക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ വേണ്ടി സ്ഥലത്തെത്തിയത്. മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന രാധയുടെ മൃതദേഹം ഇന്ന് രാവിലെയോടെയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്.

പൊതുദർശനത്തിന് ശേഷം പതിനൊന്ന് മണിക്ക് മീൻമുട്ടി താറാട്ട് ഉന്നതി കുടുംബ ശ്മശനത്തിലായിരുന്നു സംസ്കാരം.പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിന് സമീപം ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു രാധ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിചയക്കാരനായ ചന്ദ്രന്റെ തോട്ടത്തിൽ കാപ്പി പറിക്കുന്ന ജോലിക്ക് പോയതായിരുന്നു രാധ. രാവിലെ എട്ടു മണിയോടെയാണ് അച്ചപ്പൻ സ്‌കൂട്ടറിൽ കൊണ്ടാക്കിയത്. 11.15 ന് വനമേഖലയിൽ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് സംഘമാണ് മൃതദേഹം കണ്ടത്. തോട്ടത്തിന്റെ അതിർത്തിയിൽനിന്ന് 150 മീറ്റർ മാറി വനത്തിലായിരുന്നു പകുതി ഭക്ഷിച്ച നിലയിലുള്ള രാധയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു.

അതേസമയം നരഭോജികടുവക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. വനംവകുപ്പ് സർവ സന്നാഹങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കടുവയുടെ സാന്നിധ്യം പ്രദേശത്തു തന്നെയുണ്ടെന്ന് സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനയിൽ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കടുവയെ പ്രദേശത്തു തന്നെ നിലനിർത്തി പിടികൂടാനുള്ള ശ്രമമാണ് നടത്തുന്നത്. സാന്നിധ്യം തിരിച്ചറിഞ്ഞ പ്രദേശത്തിന്റെ നാലുഭാ​ഗത്തും ദൗത്യസംഘം മുഴുവൻ സമയവും നിരീക്ഷണം നടത്തുന്നുണ്ട്. തെർമൽ ഡ്രോണുകളും സാധാരണ ഡ്രോണുകളും ഉപയോ​ഗിച്ചുള്ള തിരച്ചിലും നടത്തുന്നുണ്ട്. മുപ്പത്തിയെട്ടോളം കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ആറ് ലൈവ്‌ കാമറകൾ കൂടി ഇന്ന് സ്ഥാപിക്കും. ഉത്തരമേഖല സിസിഎഫ് കെ എസ് ദീപ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഉച്ചയോടെ കാര്യങ്ങൾ നിയന്ത്രണത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫോറസ്റ്റ് ഓഫീസർ എസ് രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി സ്ഥലത്തെ നാല് ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫ് ഇന്ന് മാനന്തവാടിയിൽ ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ട്‌.
<BR>
TAGS : TIGER ATTACK | WAYANAD
SUMMARY : Radha’s body was cremated; The search for the tiger is intense

Savre Digital

Recent Posts

സ്വര്‍ണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 12,450 രൂപയിലും പവന് 280 രൂപ താഴ്ന്ന്…

42 minutes ago

എറണാകുളത്ത് ബൈക്കിന് പിന്നില്‍ കാര്‍ ഇടിച്ച് അപകടം; ഒരാള്‍ മരിച്ചു

കൊ​ച്ചി: ക​ള​മ​ശേ​രി പ​ത്ത​ടി​പ്പാ​ല​ത്ത് അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ഊ​ബ​ർ കാ​ർ ബൈ​ക്കി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി 64കാ​ര​ന് ദാ​രു​ണാ​ന്ത്യം. ക​ള​മ​ശേ​രി സ്വ​ദേ​ശി​യാ​യ…

2 hours ago

അശ്ലീല ഉള്ളടക്കം: എക്‌സിന് നോട്ടീസയച്ച്‌ കേന്ദ്രം

ന്യൂഡൽഹി: വിവാദ എഐ ഇമേജ് എഡിറ്റുകളില്‍ സമൂഹമാധ്യമായ എക്‌സിന് നോട്ടീസയച്ച്‌ കേന്ദ്ര ഐടി മന്ത്രാലയം. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ചിത്രങ്ങള്‍…

2 hours ago

സമുദ്ര അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതായി ആരോപിച്ച് 11 ഇന്ത്യക്കാരെ ശ്രീലങ്ക അറസ്റ്റ് ചെയ്തു

കൊളംബോ: അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതായി ആരോപിച്ച് 11 ഇന്ത്യക്കാരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ…

2 hours ago

നമ്മ മെട്രോയില്‍ തിരക്ക് കുറയും; ഗ്രീൻ ലൈനിലേക്ക് 21 പുതിയ ട്രെയിനുകൾ, പർപ്പിൾ ലൈനിലെ ട്രെയിൻ ഇടവേള സമയം കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ പാതകളിൽ തിരക്ക് കുറക്കാനുള്ള നടപടികളുമായി ബാംഗ്ലൂര്‍ മെട്രോ റെയിൽ കോർപ്പറേഷൻ(ബി.എം.ആർ.സി.എൽ). സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്…

3 hours ago

ആലപ്പുഴയിൽ യുവ അഭിഭാഷകയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യാണ്…

3 hours ago