വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നിസ് ഇതിഹാസ താരം റാഫേല്‍ നദാല്‍. അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പോടെ കളം വിടുമെന്നാണ് താരത്തിന്റെ പ്രഖ്യാപനം. പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് വിരമിക്കുന്നുവെന്നും കഴിഞ്ഞ കുറച്ച് കാലങ്ങളായി, പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വര്‍ഷം ബുദ്ധിമുട്ടിയാണ് കളിച്ചതെന്നും താരം വ്യക്തമാക്കി.
22 ഗ്രാന്‍ഡ് സ്ലാം ഉള്‍പ്പടെ 92 എടിപി സിംഗിള്‍സ് കിരീടങ്ങള്‍, ഒളിമ്പിക്‌സില്‍ സിംഗിള്‍സ്, ഡബിള്‍സ് വിഭാഗങ്ങളില്‍ സ്വര്‍ണം, 209 ആഴ്ചകളില്‍ ഒന്നാം സ്ഥാനം, എന്നിങ്ങനെ സ്വന്തമാക്കിയിട്ടുള്ള റഫേല്‍ നദാല്‍ ടെന്നിസ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ്. ക്ലേ കോര്‍ട്ടിലായിരുന്നു നദാലിന്റെ മികച്ച പ്രകടനങ്ങൾ ഏറെയും. 14 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളെന്ന നദാലിന്റെ റെക്കോര്‍ഡിന് അടുത്തൊന്നും ഇളക്കംതട്ടാനിടയില്ല. പാരിസ് ഒളിമ്പിക്‌സിലാണ് അവസാനമായി കോര്‍ട്ടിലെത്തിയത്.
TAGS: SPORTS | TENNIS
SUMMARY: End of an era! Rafael Nadal announces retirement from professional tennis after season’s end
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…