Categories: KARNATAKATOP NEWS

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്‌ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ കാറിനു പിന്നില്‍ ഓട്ടോയിടിച്ച് അപകടം. ബെംഗളൂരുവിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ദ്രാവിഡിന്റെ കാര്‍ ഗുഡ്‌സ് ഓട്ടോയുമായാണ് ഇടിച്ചത്. സംഭവത്തെ തുടര്‍ന്ന് ദ്രാവിഡും ഓട്ടോ ഡ്രൈവറും റോഡില്‍ വെച്ച് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കണ്ണിങ്ഹാം റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ഇന്ത്യന്‍ എക്‌സ്പ്രസ് ജങ്ഷനില്‍ നിന്ന് ഹൈ ഗ്രൗണ്ട്‌സിലേക്ക് യാത്ര ചെയ്യുകയായിരുന്ന ദ്രാവിഡിന്റെ കാര്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങുകയായിരുന്നു. ഇതിനിടെ ഓട്ടോ വന്ന് ദ്രാവിഡ് സഞ്ചരിച്ച എസ്‌യുവിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ ദ്രാവിഡ് ഓട്ടോ ഡ്രൈവറോട് തര്‍ക്കിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

 

TAGS: BENGALURU | ACCIDENT
SUMMARY: Former Indian cricketer Rahul Dravids car met with accident

Savre Digital

Recent Posts

വീട്ടുജോലിക്കാര്‍ക്ക് നിശ്ചിത ശമ്പളവും പരിഷ്‌കരണവും; ക്ഷേമബോർഡ് രൂപവത്കരിക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: കര്‍ണാടകയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക്  സാമൂഹികസുരക്ഷാ പദ്ധതി ഏർപ്പെടുത്താനായി നിയമംകൊണ്ടുവരാനൊരുങ്ങി കർണാടക സർക്കാർ. ഇതിനുള്ള കരടുബില്ലിന് രൂപംനൽകി. ഡൊമസ്റ്റിക് വർക്കേഴ്‌സ്…

19 minutes ago

എച്ച്1ബി വിസ പരിഷ്കാരം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; യുഎസിൽ ജോലി ആഗ്രഹിക്കുന്നവർക്ക് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: എച്ച് വണ്‍ ബി വിസയ്ക്ക് യു.എസ് ഏര്‍പ്പെടുത്തിയ ഒരു ലക്ഷം ഡോളര്‍ ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. ഇന്ത്യന്‍…

57 minutes ago

കുപ്പിവെള്ളത്തിന് ഒരു രൂപ കുറച്ച് റെയില്‍വേ; വന്ദേഭാരതിൽ ഒരു ലീറ്റർ സൗജന്യം

ന്യൂഡൽഹി: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാർ ആശ്രയിക്കുന്ന 'റെയിൽ നീർ' എന്ന പേരിൽ വിൽക്കുന്ന കുപ്പിവെള്ളത്തിന് വില കുറച്ച് റെയിൽവേ.…

1 hour ago

കലാവേദി ഓണോത്സവം ഇന്ന്

ബെംഗളൂരു : സാംസ്കാരിക സംഘടനയായ കലാവേദിയുടെ ഓണാഘോഷം ഞായറാഴ്ച മാറത്തഹള്ളി റിങ് റോഡിലെ കലാഭവനിൽ നടക്കും. രാവിലെ 11.30-ന് ആരംഭിക്കും.…

1 hour ago

കോംഗോയിൽ എബോള; 31 മരണം സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന

കോംഗോയില്‍ എബോള വ്യാപനം. ലോകാരോഗ്യ സംഘടന 31 എബോള മരണങ്ങള്‍ സ്ഥിരീകരിച്ചു. മധ്യ പ്രവശ്യയായ കസായിയില്‍ 48 കേസുകളാണ് റിപ്പോര്‍ട്ട്…

1 hour ago

ദസറ ചടങ്ങുകള്‍; മൈസൂരുവില്‍ വാഹന ഗതാഗത നിയന്ത്രണം

ബെംഗളൂരു: ദസറ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ മൈസൂരു നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. തിങ്കളാഴ്ച മുതൽ…

2 hours ago