LATEST NEWS

രാഹുല്‍ ഈശ്വറിന്‍റെ ജാമ‍‍്യാപേക്ഷ തള്ളി; പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. രാഹുലിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകീട്ട് അഞ്ചുവരെ കസ്റ്റഡിയില്‍ തുടരും. അതിജീവിതയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ കാരണം രാഹില്‍ ഈശ്വര്‍ പങ്കുവച്ച ഫോട്ടോകളാണ് എന്നാണ് കണ്ടെത്തല്‍.

രാഹുല്‍ ഈശ്വര്‍ പരാതിക്കാരിയെ അപമാനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് വാദിച്ച പ്രോസിക്യൂഷന്‍ അദ്ദേഹത്തിന്റെ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു. റിമാന്‍ഡ് റിപോര്‍ട്ടില്‍ രാഹുല്‍ ഈശ്വറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പോലിസ് ഉന്നയിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. നേരത്തെ തിരുവനന്തപുരം ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഇതിനെതിരെയാണ് രാഹുല്‍ ഈശ്വർ സെഷൻസ് കോടതിയെ സമീപിച്ചത്. കോടതി കൃത്യമായ തെളിവുകള്‍ പരിശോധില്ലെന്നും വീഡിയോ കാണാതെയാണ് ജാമ്യം നിഷേധിച്ചതെന്നുമായിരുന്നു രാഹുല്‍ ഈശ്വറിന്റെ വാദം. വീഡിയോ ചെയ്തത് മറ്റാരുടെയെങ്കിലും പ്രേരണയാലാണോ, ഗൂഢാലോചനയുണ്ടോ എന്നൊക്കെ അറിയേണ്ടതുണ്ട്. അതിനായി രാഹുലിനെ തുടർ ചോദ്യംചെയ്യല്‍ ആവശ്യമാണ്.

നിലവില്‍ രാഹുല്‍ ഈശ്വറിന്റെ വീട്ടില്‍ മാത്രമാണ് തെളിവെടുപ്പ് നടത്തിയത്. കൂടുതല്‍ ഇടങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇത് കൂടി പരിഗണിച്ചാണ് കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. നേരത്തെ, 14 ദിവസത്തേക്കാണ് ജില്ലാ കോടതി രാഹുലിനെ റിമാൻഡ് ചെയ്തത്. ഈ മാസം ഒന്നിന് വൈകീട്ടോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച്‌ വീഡിയോ ചെയ്ത കേസില്‍ രാഹുലിനെ കസ്റ്റഡിയിലെടുത്തത്.

രാത്രിയോടെ രാഹുല്‍ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഐടി ആക്‌ട് -43, 66, ബിഎൻഎസ്- 72, 79, 351 (1), 351 (2) തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമെ ബിഎഎൻസ് 75 (3) വകുപ്പ് കൂടി ചുമത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ലൈംഗികച്ചുവയോടെയുള്ള പരാമർശം നടത്തിയതിനാണ് പുതിയ വകുപ്പ് ചുമത്തിയത്.

SUMMARY: Rahul Easwar’s bail plea rejected; remanded in police custody

NEWS BUREAU

Recent Posts

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണത്തിന് ഒരുമാസംകൂടി അനുവദിച്ചു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില്‍ അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നല്‍കി ഹൈക്കോടതി. മുമ്പ് കോടതി അനുവദിച്ച…

26 minutes ago

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

ഡൽഹി: വടക്കൻ ഡല്‍ഹിയിലെ ഷാം നാഥ് മാർഗിന് സമീപത്ത് വച്ച്‌ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍…

1 hour ago

കൈവിട്ട് നേതാക്കൾ; രാഹുൽ കോൺഗ്രസിൽനിന്ന് പുറത്തേക്ക്?

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പുറത്താക്കുമെന്ന് സൂചന. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും രമേശ് ചെന്നിത്തലയും…

1 hour ago

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്നലെ രണ്ട് തവണയായി വില കുറഞ്ഞത് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ അധികം വൈകാതെ…

2 hours ago

പാട്ടുപാടാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ പോന്നോളു

ബെംഗളൂരു: പാടാന്‍ അറിയുന്നവരാണോ നിങ്ങള്‍. എങ്കില്‍ ബാംഗ്ലൂർ കലാസാഹിത്യ വേദി നിങ്ങള്‍ക്ക് അവസരം നല്‍കുന്നു. രാമമൂർത്തി നഗർ എൻ ആർ…

3 hours ago

എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയുണ്ടകള്‍

ആലപ്പുഴ: ആലപ്പുഴ കാർത്തികപള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ സ്കൂള്‍ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. വിദ്യാർഥികള്‍ ലഹരിവസ്തുക്കള്‍…

3 hours ago