LATEST NEWS

മുൻകൂര്‍ ജാമ്യ ഹര്‍ജി അടച്ചിട്ട കോടതി മുറിയില്‍ പരിഗണിക്കണം; പുതിയ ഹര്‍ജിയുമായി രാഹുല്‍

പാലക്കാട്: ലൈംഗിക പീഡനക്കേസില്‍ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടച്ചിട്ട മുറിയില്‍ പരിഗണിക്കണം എന്നാവശ്യപ്പെട്ട് രാഹുല്‍ കോടതിയില്‍ ഹര്‍ജി നല്‍കി. സ്വകാര്യത കണക്കിലെടുത്ത് ഹര്‍ജിക്ക് രഹസ്യ സ്വഭാവം വേണമെന്ന് രാഹുലിന്റെ ആവശ്യം.

അതേസമയം, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും രാഹുലിനെ ഇതുവരെ പോലീസ് അറസ്റ്റുചെയ്തിട്ടില്ല. ജാമ്യാപേക്ഷയില്‍ വിധി വന്നശേഷം അറസ്റ്റുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാമെന്നായിരുന്നു പോലീസിന്റെ മുന്‍ നിലപാട്. എന്നാല്‍, ഇപ്പോള്‍ ഒളിവിലുള്ള രാഹുലിനായി പോലീസ് വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തുകയാണ്. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെയും പരിശോധന നടത്തുന്നുണ്ട്.

അതേസമയം, തിരുവനന്തപുരത്തെയും പാലക്കാട്ടെയും ഫ്‌ലാറ്റുകളില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും പീഡിപ്പിച്ചെന്നും പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ട്. ബലാത്സംഗവുമായി ബന്ധപ്പെട്ട 4 വകുപ്പുകളും മൊഴിയുടെ അടിസ്ഥാനത്തില്‍ അതുമായി ബന്ധപ്പെട്ട വകുപ്പും ചുമത്തിയാണ് കേസ്.

SUMMARY: Rahul Gandhi files fresh plea to consider anticipatory bail plea in closed court

NEWS BUREAU

Recent Posts

രാ​ഹു​ലി​ന് വീ​ണ്ടും കു​രു​ക്ക്; കെ​പി​സി​സി​ക്ക് ല​ഭി​ച്ച പ​രാ​തി ഡി​ജി​പി​ക്ക് കൈ​മാ​റി

തിരുവനന്തപുരം: കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സം​ഗ പരാതി ഉയർന്നതോടെ കെപിസിസി നേതൃത്വം പരാതി പോലീസ് മേധാവിക്ക് കൈമാറി. ഹോംസ്റ്റേയിൽ…

4 minutes ago

യുഡിഎഫ് കർണാടക ഭാരവാഹികള്‍

ബെംഗളൂരു: യുഡിഎഫ് കർണാടകയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാന്‍: അഡ്വ. സത്യൻ പുത്തൂർ ജനറല്‍ കൺവീനർ: നാസർ നീലസാന്ദ്ര, ഓർഗനൈസിങ്…

52 minutes ago

കമ്പിളി പുതപ്പ് വിതരണം

ബെംഗളൂരു: നഗരത്തിൽ ക്രമാതീതമായി തണുപ്പ് വർധിച്ചു വരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ കമ്പിളി പുതപ്പുകൾ വിതരണം ചെയ്ത് മലബാർ മുസ്ലിം അസോസിയേഷൻ…

1 hour ago

കെഎസ്‌ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം

കൊല്ലം: കരുനാഗപ്പള്ളിയില്‍ കെഎസ്‌ആർടിസി ബസില്‍ നഗ്നതാ പ്രദർശനം നടത്തി മധ്യവയസ്കൻ. സ്കൂള്‍ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്ന ബസിലാണ് നഗ്നതാ പ്രദർശനം.…

1 hour ago

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളില്‍ അതത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതു അവധി

തിരുവനന്തപുരം: തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതുഅവധി പ്രഖ്യാപിച്ച്‌ പൊതുഭരണ വകുപ്പ്. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളില്‍ അതത്…

2 hours ago

വര്‍ക്കല ബീച്ചില്‍ ഇറ്റാലിയൻ സ്വദേശിനിക്ക് തെരുവുനായയുടെ കടിയേറ്റു

തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ ഇറ്റാലിയന്‍ സ്വദേശിനിയെ തെരുവുനായ കടിച്ചു. ഇറ്റാലിയന്‍ സ്വദേശിയായ ഫ്‌ലാബിയക്കാണ് തെരുവുനായയുടെ കടിയേറ്റത്. തീരത്ത് വിശ്രമിക്കുന്നതിനിടയിലാണ് തെരുവുനായ…

3 hours ago