Categories: NATIONALTOP NEWS

രാഹുൽ ​ഗാന്ധി ഒന്നാംതരം ഭീകരവാദി, പിടികൂടുന്നവർക്ക് പാരിതോഷികം നൽകണം’; അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ചധിക്ഷേപിച്ച് കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു. രാഹുലിന്റെ അമേരിക്കൻ സന്ദർശനത്തിലെ പരാമർശങ്ങളിൽ പ്രതികരിക്കവെയായിരുന്നു അദ്ദേഹം രാഹുലിനെതിരേ രൂക്ഷഭാഷയിൽ സംസാരിച്ചത്. രാഹുൽ ഇന്ത്യക്കാരനല്ലെന്നും രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു എന്ന നിലയ്ക്ക് രാഹുലിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കേണ്ടതായിരുന്നു എന്നും രവ്നീത് സിങ് ബിട്ടു പറഞ്ഞു.

‘ആദ്യം അവർ മുസ്ലിംകളെ ഉപയോ​ഗിക്കാൻ നോക്കി. അത് നടക്കാതെ വന്നതോടെ ഇപ്പോൾ സിഖുകാരെ ഭിന്നിപ്പിക്കാൻ നോക്കുകയാണ്. രാജ്യത്തെ ഭീകരവാദികളാണ് രാഹുൽ നടത്തിയതുപോലെയുള്ള പ്രസ്താവനകൾ മുമ്പ് നടത്തിയിട്ടുള്ളത്. ഭീകരവാദികളായിട്ടുള്ളവർ രാഹുലിന്റെ പ്രസ്താവനയെ അഭിനന്ദിക്കും. അങ്ങനെയുള്ളവർ രാഹുലിനെ പിന്തുണയ്ക്കുമ്പോൾ, അദ്ദേഹമാണ് രാജ്യത്തെ നമ്പർ വൺ തീവ്രവാദി’- രവ്നീത് സിങ് ബിട്ടു പറഞ്ഞു.  എന്റെ അഭിപ്രായത്തിൽ രാഹുൽ​ഗാന്ധി ഇന്ത്യക്കാരനേ അല്ല. ഈ ലോകത്തിനു പുറത്താണ് അദ്ദേഹം കൂടുതൽ സമയവും ചെലവിടുന്നത്. അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും അവിടെയാണ്. അതുകൊണ്ടാണ് എനിക്ക് തോന്നുന്നത് അദ്ദേഹത്തിന് ഈ രാജ്യത്തോട് സ്നേഹമില്ലെന്ന്, മാത്രമല്ല അദ്ദേഹം വിദേശത്തുപോയി ഇന്ത്യയെക്കുറിച്ച് മോശം കാര്യങ്ങൾ പറയുകയും ചെയ്യുന്നു. ബിട്ടു പറഞ്ഞു. പാർലമെന്റിലേക്ക് അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടും രാഹുലിന് പാവങ്ങളുടെ വേദന മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ബിട്ടു വിമർശിച്ചു.

ഒബിസി വിഭാ​ഗത്തെക്കുറിച്ചും ജാതിവ്യവസ്ഥയെക്കുറിച്ചുമൊക്കെ രാഹുൽ നിരന്തരം സംസാരിക്കും. പക്ഷേ, ഇതുവരെ ഒരു ആശാരിയുടെയോ മേസ്തിരിയുടെയോ ഒന്നും ബുദ്ധിമുട്ടുകളോ വേദനയോ അദ്ദേഹത്തിനറിയില്ല. ഇപ്പോഴും രാജ്യമെമ്പാടും നടന്ന് ജനങ്ങളോട് പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഫോട്ടോയിൽ വരാൻ വേണ്ടി മാത്രമാണ് അത്തരം കാര്യങ്ങളൊക്കെ ചെയ്യുന്നത് എന്നതാണ് തമാശയെന്നും ബിട്ടും പരിഹസിച്ചു.

കോൺ​ഗ്രസിന്റെ ഭാ​ഗമായിരുന്നപ്പോൾ രവ്നീത് സിങ് ബിട്ടു രാഹുലിനെ പ്രകീർത്തിക്കുക പതിവായിരുന്നല്ലോ എന്നാണ് കോൺ​ഗ്രസ് നേതാക്കൾ ഇതിനോട് പ്രതികരിച്ചത്. ‘ഇത്തരം ആളുകളോട് സഹതപിക്കാനേ നമുക്ക് കഴിയൂ. കോൺ​ഗ്രസിലായിരുന്ന സമയത്തും ബിട്ടുവിന്റെ രാഷ്ട്രീയഭാവി പ്രശ്നത്തിലായിരുന്നു. അന്ന് രാഹുലിനെ പ്രകീർത്തിക്കുക പതിവായിരുന്നു. കോൺ​ഗ്രസിൽ‌ നിന്ന് രാജിവച്ച് പോയതല്ലേ, ഇപ്പോൾ ബിജെപിയോട് കൂറ് കാണിക്കുന്നതാണ്’- കോൺ​ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പ്രതികരിച്ചു.

മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി, രാജ്യത്ത് വർധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സിക്കുകാർക്ക് രാജ്യത്ത് മതസ്വാതന്ത്ര്യമില്ലെന്നും അതിനെതിരായ പോരാട്ടം സിഖുകാർക്ക് മാത്രമല്ല, എല്ലാ മതങ്ങൾക്കും വേണ്ടിയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്. കഴിഞ്ഞദിവസം ബിജെപി നേതാവും മുൻ എംഎൽഎയുമായ തർവീന്ദർ സിങ് മർവ രാഹുലിനെതിരെ വധഭീഷണിയുമായി രംഗത്തെത്തിയിരുന്നു. യുഎസിലെ വിർജീനിയയിൽ നടന്ന പരിപാടിയിലാണ് ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിൻ്റെ അവസ്ഥയെക്കുറിച്ച് സിഖുകാരെ ഉദ്ധരിച്ച് രാഹുൽ സംസാരിച്ചത്.  നേരത്തെ കോൺ​ഗ്രസ് എം.പിയായിരുന്ന ബിട്ടു, ഈ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിൽ ചേർന്നത്.
,<BR>
TAGS : RAVNEET SINGH BITTU | RAHUL GANDHI
SUMMARY : Union Minister with abusive remarks

Savre Digital

Recent Posts

ഐപിസി കൺവെൻഷൻ ആരംഭിച്ചു

ബെംഗളൂരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളൂരു സെന്റർ-1 വാർഷിക കൺവെൻഷൻ ഐപിസി കർണാടക സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ഡോ.…

47 minutes ago

രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഇന്ന് വയനാട്ടില്‍

സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. രാവിലെ…

1 hour ago

താമരശേരിയിൽ യുവാവിന് കുത്തേറ്റു; കാറും തകർത്തു

കോഴിക്കോട്: താമരശ്ശേരിയില്‍ കാറില്‍ എത്തിയ സംഘം യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ചു. അമ്പായത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. മുഹമ്മദ്…

1 hour ago

മലബാര്‍ മുസ്ലിം അസോസിയേഷന്‍ ബൊമ്മനഹള്ളി ശാഖ ഭാരവാഹികള്‍

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ ബൊമ്മനഹള്ളി ശാഖ രൂപവത്കരിച്ചു. ജനറൽ സെക്രട്ടറി ടി.സി. സിറാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട്…

1 hour ago

കിഴക്കൻ റഷ്യയിൽ ശക്തമായ ഭൂകമ്പം; തീവ്രത 7.8, സുനാമി മുന്നറിയിപ്പ്

മോസ്കോ: കിഴക്കൻ റഷ്യയിൽ ശക്തമായ ഭൂകമ്പം. വെള്ളിയാഴ്ച പുലർച്ചെയാണ് റഷ്യയിലെ പെട്രോപാവ്‌ലോവ്‌സ്ക്-കംചാറ്റ്‌സ്കി മേഖലയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം…

2 hours ago

മുഡ മുൻ കമ്മിഷണർക്കെതിരേ കേസെടുക്കാൻ ഉത്തരവ്

ബെംഗളൂരു: വിവരാവകാശ പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തതിന് മൈസൂരു നഗരവികസന അതോറിറ്റി (മുഡ) മുൻ കമ്മിഷണർ ഡോ. ഡി.ബി.…

2 hours ago