KERALA

രാജിയില്ലെന്ന് സൂചന; ട്രാൻസ്‌ജെൻഡർ അവന്തികയുടെ ആരോപണത്തിൽ മറുപടിയുമായി രാഹുൽ

പത്തനംതിട്ട: ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട ആരോപണ പരമ്പര നേരിടുന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതികരണവുമായി രംഗത്ത്.  ആരോപണം ഉന്നയിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തികയും ഒരു മാധ്യമപ്രവര്‍ത്തകനും തമ്മില്‍ ഓഗസ്റ്റ് 1ന് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടുകൊണ്ടാണ് രാഹുല്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. രാഹുല്‍ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും നല്ല സുഹൃത്താണെന്നും ഉള്‍പ്പെടെ അവന്തിക പറയുന്നതായുള്ള ശബ്ദരേഖയാണ് ലൈവായി പുറത്തുവിട്ടത്.

എന്റെ പേര് പറഞ്ഞ് ചില ആരോപണങ്ങൾ പറഞ്ഞത് എന്റെ സുഹൃത്തും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടതുമായ അവന്തികയാണ്. ഓഗസ്​റ്റ് മാസം ഒന്നാം തീയതി രാത്രി അവന്തിക എന്നെ ഫോണിൽ വിളിച്ചിരുന്നു. എനിക്കെതിരെ എന്തെങ്കിലും പരാതിയുണ്ടോയെന്ന് അവരെ ഒരാൾ വിളിച്ചെന്നായിരുന്നു അവന്തിക എന്നോട് പറഞ്ഞിരുന്നത്. എന്നെ കുടുക്കാനായിട്ടൊരു ശ്രമം നടക്കുന്നുണ്ടെന്നാണ് അവന്തിക അന്ന് പറഞ്ഞത്. അവന്തികയോട് മോശമായി സംസാരിച്ചിട്ടില്ല. അവരെ ഞാൻ ഒരുതരത്തിലും കു​റ്റപ്പെടുത്തില്ല. എന്റെ ഭാഗം കൂടി കേൾക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഉയർന്ന ആരോപണങ്ങളിൽ ഞാൻ വിശദീകരണം നൽകാൻ വൈകിയെന്ന് ചിലർ പറയുന്നുണ്ട്. അതുകൊണ്ട് ഞാൻ തെ​റ്റ് ചെയ്‌തെന്ന് പറയാൻ സാധിക്കില്ല. സ്വാഭാവികമായിട്ടും മനുഷ്യൻമാരല്ലേ. അപ്പോൾ ഈ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ എന്റേതായിട്ടുളള ഫീലിംഗ്സുണ്ട്. എന്നെ സ്‌നേഹിച്ച ഒരുപാട് ആളുകളും സ്‌നേഹിക്കുകയും കു​റ്റപ്പെടുത്തുന്നുമുണ്ട്. രാഹുല്‍ പറഞ്ഞു.

ഞാൻ കാരണം പാർട്ടി പ്രവർത്തകർക്ക് തല കുനിക്കേണ്ടി വരില്ല. പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല. ജനങ്ങളോടും പാർട്ടിയോടും എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. അടിസ്ഥാനപരമായി ഞാനൊരു പാർട്ടി പ്രവർത്തകനാണ്. ഏതെങ്കിലും തരത്തിൽ കോൺഗ്രസ് ഞാൻ കാരണം പ്രതിസന്ധിയിലാകണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയല്ല. പാർട്ടിക്കുവേണ്ടി എല്ലായ്‌പ്പോഴും പ്രവർത്തിച്ച വ്യക്തിയാണ്. അത്തരത്തിലുള്ള ഒരാള്‍ക്ക് വേണ്ടി പ്രവര്‍ത്തകര്‍ പ്രതിരോധിക്കേണ്ട വരുന്നതില്‍ വിഷമം തോന്നുന്നുണ്ട്’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കിടെയാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്. മറ്റ് ഗുരുതര ആരോപണങ്ങളെക്കുറിച്ചൊന്നും രാഹുല്‍ മറുപടി നല്‍കിയില്ല. മൂന്ന് മിനുട്ടോളം നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷം ചോദ്യങ്ങളോട് പ്രതികരിക്കാതെ രാഹുല്‍ വീട്ടിനകത്തേക്ക് കയറിപ്പോയി.

എംഎല്‍എ സ്ഥാനം രാജിവെക്കുന്ന പ്രശ്‌നമേയില്ലെന്ന് കഴിഞ്ഞ ദിവസവും  രാഹുല്‍ വ്യക്തമാക്കിയിരുന്നു. ലൈംഗികാരോപണങ്ങളുമായി കൂടുതല്‍ പേര്‍ രംഗത്തെത്തുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം രാജി സമ്മര്‍ദം ശക്തമാക്കിയെങ്കിലും വാര്‍ത്താ സമ്മേളനത്തില്‍ രാജിക്കാര്യം രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതേയില്ല.

അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജിവെക്കണമെന്ന ആവശ്യം കടുപ്പിച്ചതോടെ രാജി ഉടനുണ്ടാകുമെന്ന അഭ്യൂഹം തുടരുകയാണ്. പീഡനാരോപണം നേരിട്ടതിന് തൊട്ടടുത്ത ദിവസമാണ് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാഹുല്‍ രാജിവെച്ചത്. പിന്നാലെ കൂടുതല്‍ സ്ത്രീകള്‍ പീഡനരാപോണവുമായി രംഗത്തെത്തി. ഇതോടെയാണ് നേതൃത്വം എം എല്‍ എ പദവിയും രാജിവെക്കണമെന്നാവശ്യം ശക്തമാക്കിയത്. സിപിഎം, ബിജെപി തുടങ്ങിയ എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
SUMMARY: Rahul Gandhi responds to transgender Avantika’s allegations, hints at no resignation

NEWS DESK

Recent Posts

കണ്ണൂരിൽ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു

കണ്ണൂര്‍: കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. കണ്ണൂർ തോട്ടടയിലാണ് സംഭവം. എടക്കാട് ഏരിയ സെക്രട്ടറി കെ എം വൈഷ്ണവിനാണ് കുത്തേറ്റത്.…

17 minutes ago

ബുക്കർ ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ വിദ്വേഷ പോസ്റ്റ്: രണ്ടു പേർക്കെതിരെ കേസ്

ബെംഗളൂരു: ബുക്കർ പുരസ്കാര ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ…

25 minutes ago

ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ…

1 hour ago

ജയമഹൽ കരയോഗം കുടുംബസംഗമം

ബെംഗളൂരു: കെഎന്‍എസ്എസ് ജയമഹല്‍ കരയോഗത്തിന്റെ 36മത് കുടുംബസംഗമം ജയമഹോത്സവം യെലഹങ്ക ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടന്നു. രാവിലെ…

1 hour ago

സർഗ്ഗധാര ഭാരവാഹികൾ

ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട്‌ ഇന്ദിരബാലൻ, വൈസ് പ്രസിഡണ്ട്‌ കൃഷ്ണപ്രസാദ്, സെക്രട്ടറി…

2 hours ago

‘ഡിജിറ്റൽ കാലം വായനയെ പുനർനിർവ്വചിക്കുന്നു.’ – റൈറ്റേഴ്സ് ഫോറം സംവാദം.

ബെംഗളൂരു: വായനയുടെ ആഴവും പരപ്പും പുനർനിർവചിക്കുന്ന ഡിജിറ്റൽ കാലം സംവേദനത്തിന്റെ മാനങ്ങളെ പുതുക്കിപ്പണിയുകയും രചയിതാവും വായനക്കാരനും തമ്മിലുള്ള അകലം ഇല്ലാതാക്കുകയും…

2 hours ago