ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ കോൺഗ്രസ് നാളെ ബെംഗളൂരുവിൽ നടത്താനിരുന്ന പ്രതിഷേധം ഓഗസ്റ്റ് എട്ടിലേക്ക് മാറ്റി. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഷിബു സോറന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ മുൻ നിശ്ചയിച്ച പ്രതിഷേധ പരിപാടികളിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫ്രീഡം പാർക്കിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് രാഹുൽ സംസാരിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവരും പ്രതിഷേധത്തിന്റെ ഭാഗമാകും. തുടർന്ന് തിരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച പരാതി തിരഞ്ഞെടുപ്പ് കമ്മിഷനു നൽകും.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ ഒരു മണ്ഡലത്തിൽ ക്രമക്കേട് നടന്നതിനു കൃത്യമായ തെളിവു ലഭിച്ചെന്നാണ് രാഹുൽഗാന്ധി ആരോപിക്കുന്നത്. പിന്നാലെ പരാതിയുണ്ടെങ്കിൽ രേഖാമൂലം നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷനും ആവശ്യപ്പെട്ടിരുന്നു.
SUMMARY: Rahul Gandhi’s Bengaluru protest deferred to August 8 after Shibu Soren’s demise.
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ച 13 വയസ്സുകാരിയുടെ മൃതദേഹത്തിൽ നിന്നു സ്വർണ മാല മോഷ്ടിച്ച മോർച്ചറി ജീവനക്കാരൻ അറസ്റ്റിൽ.…
കൊച്ചി: പ്രൊഡ്യൂസഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ സാന്ദ്ര തോമസ് നൽകിയ പത്രിക തള്ളി. പ്രസിഡന്റ് സ്ഥാനത്തെക്കും ട്രഷറർ സ്ഥാനത്തേക്കുമുള്ള പത്രികയാണ് തള്ളിയത്. പ്രസിഡന്റ്…
ബെംഗളൂരു: കർണാടകയിൽ വന്യമൃഗങ്ങളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തുന്ന സംഭവം വീണ്ടും. തുമക്കൂരുവിലെ മധുഗിരിയിൽ കൃഷിയിടത്തിൽ 20 മയിലുകളെ ചത്തനിലയിൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…
തിരുവനന്തപുരം: എക്സൈസ് കമീഷണറായി എ.ഡി.ജി.പി എം.ആർ.അജിത്കുമാർ ചുമതലയേറ്റു. തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് നന്ദാവനത്തെ എക്സൈസ് ആസ്ഥാനത്ത് അദ്ദേഹമെത്തിയത്. ഗാർഡ്…
ബെംഗളൂരു: സ്വർഗറാണി ക്നനായ കത്തോലിക്ക ഫോറോന ദേവാലയത്തിലെ സിൽവർ ജൂബിലി തിരുനാളിന് തുടക്കമായി. വികാരി ഫാദർ ഷിനോജ് വെള്ളായിക്കൽ തിരുന്നാൾ…