▪️ എം ആർ അജിത്കുമാര്‍
തിരുവനന്തപുരം: എക്സൈസ് കമീഷണറായി എ.ഡി.ജി.പി എം.ആർ.അജിത്കുമാർ ചുമതലയേറ്റു. തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് നന്ദാവനത്തെ എക്സൈസ് ആസ്ഥാനത്ത് അദ്ദേഹമെത്തിയത്. ഗാർഡ് ഓഫ് ഓണർ നൽകി സേനാംഗങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചു.
എക്സൈസ് കമീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് അജിത്കുമാറിനെ അച്ചടക്കനടപടിയുടെ ഭാഗമായി എക്സൈസിൽ നിയമിച്ചത്. ശബരിമലയിലേക്കുള്ള ട്രാക്ടര്‍ യാത്രയില്‍ അജിത്കുമാറിനെതിരെ ഹൈകോടതി രൂക്ഷവിമർശനം നടത്തിയതോടെ എ.ഡി.ജി.പിക്ക് വീഴ്ചയുണ്ടെന്ന് സമ്മതിച്ച് സംസ്ഥാന പോലീസ് മേധാവി റവഡ ചന്ദ്രശേഖർ കഴിഞ്ഞ ജൂലൈ 21ന് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂവെന്ന കോടതി ഉത്തരവാണ് എ.ഡി.ജി.പി ലംഘിച്ചത്. ഉന്നത ഉദ്യോഗസ്ഥത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ നടപടി സേനക്ക് ആകെ അവമതിപ്പുണ്ടാക്കിയെന്നും വിഷയത്തിൽ സർക്കാറിന് ഉചിതമായ നടപടി സ്വീകരിക്കാമെന്നുമായിരുന്നു സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം.
SUMMARY: M.R. Ajithkumar takes charge as Excise Commissioner
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലും തമിഴ്നാട്ടിലും റെക്കോർഡ് പോളിങ്. വൈകിട്ട് 6 മണി വരെയുള്ള കണക്കുകൾ പ്രകാരം ബംഗാളിൽ പോളിങ്…
കാസറഗോഡ് : ട്രെയിന്‍ കടന്നുപോകുന്നതിനിടെ കാറ്റടിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. കാസറഗോഡ് ചെങ്കള നാലാംമൈൽ തൈവളപ്പിലെ താഹിർ…
കോഴിക്കോട്: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളിയും പിടിയില്‍. അടിവാരം സ്വദേശിനി…
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം,…
കൊല്ലം: കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍…
തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടുന്നതിനിടെ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും…