KARNATAKA

തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം: ബെംഗളൂരുവിൽ പ്രതിഷേധിക്കാൻ രാഹുൽഗാന്ധി

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ബിജെപി ക്രമക്കേട് നടന്നെന്ന ആരോപണത്തിനു പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ്. ഓഗസ്റ്റ് 4ന് ബെംഗളൂരുവിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കും. പിന്നാലെ ഇതു സംബന്ധിച്ച പരാതി തിരഞ്ഞെടുപ്പ് കമ്മിഷനു നൽകും.

ഫ്രീഡം പാർക്കിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് രാഹുൽ സംസാരിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവരും പ്രതിഷേധത്തിന്റെ ഭാഗമാകും.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ ഒരു മണ്ഡലത്തിൽ ക്രമക്കേട് നടന്നതിനു കൃത്യമായ തെളിവു ലഭിച്ചെന്നാണ് രാഹുൽഗാന്ധി ആരോപിക്കുന്നത്. പിന്നാലെ പരാതിയുണ്ടെങ്കിൽ രേഖാമൂലം നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷനും ആവശ്യപ്പെട്ടിരുന്നു.

SUMMARY: Rahul Gandhi to participate in a protest against voter theft allegations in Bengaluru on August 4.

WEB DESK

Recent Posts

ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം ഓണാരവം 2025 കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടന്നു. പൊതുസമ്മേളനത്തിൽ കേരള ഡെപ്യൂട്ടി…

23 minutes ago

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു

കോഴിക്കോട്: വടകര വില്യാപ്പള്ളി ടൗണിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു. ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനക്കൽ താഴെ കുനി…

49 minutes ago

ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്യുന്നതിനെതിരായ ഹർജികൾ കർണാടക ഹൈകോടതി തള്ളി

ബെംഗളൂരു: ബുക്കർപ്രൈസ് ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജികൾ കർണാടക ഹൈകോടതി തള്ളി.…

58 minutes ago

16,000 ആശുപത്രികളിൽ പ്രവാസി കേരളീയര്‍ക്ക് ക്യാഷ്‌ലെസ് ചികിത്സ; രാജ്യത്തെ ആദ്യ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയുമായി നോര്‍ക്ക റൂട്സ്

തിരുവനന്തപുരം: പ്രവാസികള്‍ക്കു മാത്രമായി രാജ്യത്ത് ആദ്യമായി സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി - നോര്‍ക്ക കെയര്‍' നടപ്പിലാക്കുകയാണെന്ന് നോര്‍ക്ക…

2 hours ago

സന്തോഷ വാര്‍ത്ത; ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് റൂട്ടിലുള്ള ആറ് സ്പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടി

ബെംഗളൂരു: ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനും ഇടയിൽ ഇരുഭാഗങ്ങളിലേക്കും സർവീസ് നടത്തുന്ന ആറ് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടിയതായി…

3 hours ago

കര്‍ണാടക സ്വദേശി സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ കര്‍ണാടക സ്വദേശി മരിച്ചു. മംഗളൂരു ഉള്ളാൾ മില്ലത്ത് നഗര്‍ സ്വദേശി മുഹമ്മദിന്റെ മകൻ അബ്ദുല്‍…

3 hours ago