ബെംഗളൂരു: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പിറന്നാള്‍ ദിനം ബെംഗളൂരുവില്‍ വ്യത്യസ്തതയാര്‍ന്ന രീതിയില്‍ ആഘോഷിച്ച് കര്‍ണാടക കോണ്‍ഗ്രസ്. മുപ്പതിനായിരം നോട്ടുപുസ്തകങ്ങള്‍ കൊണ്ട് രാഹുല്‍ ഗാന്ധിയുടെ ചിത്രം തീര്‍ത്താണ് പ്രവര്‍ത്തകര്‍ ആഘോഷം വ്യത്യസ്തമാക്കിയത്. ഈ നോട്ടുപുസ്തകങ്ങള്‍ ഉടന്‍ തന്നെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
മുന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ സെന്‍ട്രല്‍ കോളേജ് ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ട്രൈസൈക്കിളുകളും വീല്‍ചെയറുകളും ലാപ്ടോപ്പുകളും ചടങ്ങില്‍ വിതരണം ചെയ്തു. കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എച്ച് എസ് മഞ്ജുനാഥിന്റെ നേതൃത്വത്തില്‍ നേത്രദാന രജിസ്ട്രേഷന്‍ ക്യാംപും സംഘടിപ്പിച്ചു.
രാഹുല്‍ ഗാന്ധിക്ക് ദൈവം ആരോഗ്യവും സന്തോഷവും നല്‍കി അനുഗ്രഹിക്കട്ടെയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ചടങ്ങില്‍ പങ്കെടുത്ത് പറഞ്ഞു. ‘രാജ്യത്തിനായി അദ്ദേഹം നിരവധി ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ രാജ്യത്തോടുളള പ്രതിബദ്ധതയെ അനുസ്മരിക്കാന്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി വി ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരാണ് പരിപാടി സംഘടിപ്പിച്ചത്’- ഡികെ ശിവകുമാര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ജാതി സെന്‍സസ് സംബന്ധിച്ച ഒരു പരിപാടി ആസൂത്രണം ചെയ്തിരുന്നെന്നും മന്ത്രിസഭാ യോഗം കാരണമാണ് അത് മാറ്റിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയെ എന്റെ നേതാവ് എന്ന് വിളിക്കുന്നതില്‍ അഭിമാനമുണ്ടെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്. ജനങ്ങളോട് അനുകമ്പയുളള, അചഞ്ചലമായ സത്യസന്ധതയുളള, പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയും ഇന്ത്യയുടെ ഭാവിയെക്കുറിച്ചുളള വ്യക്തമായ കാഴ്ച്ചപ്പാടുമുളള വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്നും ഇന്ത്യയുടെ ഭാവി പ്രതീക്ഷയായ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Rahul Gandhi’s picture with 30,000 note books: Karnataka Congress celebrates birthday with a difference
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…