30,000 നോട്ടുപുസ്തകങ്ങള്‍ കൊണ്ട് രാഹുല്‍ ഗാന്ധിയുടെ ചിത്രം: പിറന്നാളാഘോഷം വ്യത്യസ്തമാക്കി കര്‍ണാടക കോണ്‍ഗ്രസ്

ബെംഗളൂരു: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പിറന്നാള്‍ ദിനം ബെംഗളൂരുവില്‍ വ്യത്യസ്തതയാര്‍ന്ന രീതിയില്‍ ആഘോഷിച്ച് കര്‍ണാടക കോണ്‍ഗ്രസ്. മുപ്പതിനായിരം നോട്ടുപുസ്തകങ്ങള്‍ കൊണ്ട് രാഹുല്‍ ഗാന്ധിയുടെ ചിത്രം തീര്‍ത്താണ് പ്രവര്‍ത്തകര്‍ ആഘോഷം വ്യത്യസ്തമാക്കിയത്. ഈ നോട്ടുപുസ്തകങ്ങള്‍ ഉടന്‍ തന്നെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

മുന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ സെന്‍ട്രല്‍ കോളേജ് ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ട്രൈസൈക്കിളുകളും വീല്‍ചെയറുകളും ലാപ്ടോപ്പുകളും ചടങ്ങില്‍ വിതരണം ചെയ്തു. കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എച്ച് എസ് മഞ്ജുനാഥിന്റെ നേതൃത്വത്തില്‍ നേത്രദാന രജിസ്ട്രേഷന്‍ ക്യാംപും സംഘടിപ്പിച്ചു.

രാഹുല്‍ ഗാന്ധിക്ക് ദൈവം ആരോഗ്യവും സന്തോഷവും നല്‍കി അനുഗ്രഹിക്കട്ടെയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ചടങ്ങില്‍ പങ്കെടുത്ത് പറഞ്ഞു. ‘രാജ്യത്തിനായി അദ്ദേഹം നിരവധി ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ രാജ്യത്തോടുളള പ്രതിബദ്ധതയെ അനുസ്മരിക്കാന്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി വി ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരാണ് പരിപാടി സംഘടിപ്പിച്ചത്’- ഡികെ ശിവകുമാര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ജാതി സെന്‍സസ് സംബന്ധിച്ച ഒരു പരിപാടി ആസൂത്രണം ചെയ്തിരുന്നെന്നും മന്ത്രിസഭാ യോഗം കാരണമാണ് അത് മാറ്റിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയെ എന്റെ നേതാവ് എന്ന് വിളിക്കുന്നതില്‍ അഭിമാനമുണ്ടെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്. ജനങ്ങളോട് അനുകമ്പയുളള, അചഞ്ചലമായ സത്യസന്ധതയുളള, പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയും ഇന്ത്യയുടെ ഭാവിയെക്കുറിച്ചുളള വ്യക്തമായ കാഴ്ച്ചപ്പാടുമുളള വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്നും ഇന്ത്യയുടെ ഭാവി പ്രതീക്ഷയായ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

SUMMARY: Rahul Gandhi’s picture with 30,000 note books: Karnataka Congress celebrates birthday with a difference

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അങ്കമാലി റെയില്‍വേ സ്റ്റേഷനിലേക്ക് മെട്രോ എത്തില്ല; കൊച്ചി മെട്രോ മൂന്നാംഘട്ടത്തില്‍ 15 സ്റ്റേഷനുകള്‍

കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 17.5 കിലോമീറ്റർ...

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ഹർജിയില്‍ വിധി പറയുന്നത് മാറ്റിവച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് കേസിലെ രണ്ടാം പ്രതിയായ നടന്‍ ദര്‍ശന്‍...

പാലക്കാട് വഴിയുള്ള യശ്വന്തപുര–മംഗളൂരു ട്രെയിനിൽ നാല് അധിക കോച്ചുകള്‍

ബെംഗളൂരു: യശ്വന്തപുരയില്‍ നിന്നും പാലക്കാട് വഴി സര്‍വീസ് നടത്തുന്ന മംഗളൂരു പ്രതിവാര...

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പല്‍ സ്‌പെയിനിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പല്‍...

കോഴിക്കോട് കാർ കത്തി ഡ്രൈവർ വെന്തുമരിച്ചു; അപകടം വീടിന് സമീപം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു. കാ​ർ ഡ്രൈ​വ​ർ...

മധുരപലഹാര നിർമാണശാലകളിൽ വ്യാപക പരിശോധന; ആറുലക്ഷത്തോളം രൂപയുടെ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

ബെംഗളൂരു: ഉത്സവകാലത്ത് മധുരപലഹാരങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി കര്‍ണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്തുടനീളം...

മദ്യപിച്ച് യാത്ര ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ റെയിൽവേയ്ക്ക് അധികാരമുണ്ട്: ഹൈക്കോടതി

കൊച്ചി: ട്രെയിനുകളിലോ റെയിൽവേ വളപ്പിലോ മദ്യപിച്ച് ലഹരിയിലാകുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാനും...

എസ്.ഐ.ആര്‍ കരട് പട്ടിക; ബെംഗളൂരു ഫ്രീഡം പാർക്കിൽ പ്രതിഷേധം 

ബെംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയിൽ (എസ്.ഐ.ആർ) ആശങ്കകൾ ഉന്നയിച്ച് ഫ്രീഡം...

Related Articles

Popular Categories