LATEST NEWS

‘രാഹുല്‍ മാങ്കൂട്ടത്തിലിന് പറയാനുള്ളത് പറയട്ടെ’; കേള്‍ക്കാന്‍ നേതാക്കള്‍

തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പാർട്ടി തീരുമാനം ഇന്നുണ്ടായേക്കുമെന്ന് റിപ്പോർട്ട്. രാഹുലിന്റെ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിക്ക് പകരം സസ്പെൻഷനാണ് പാർട്ടി സജീവമായി പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. രാഹുലിന് തന്റെ വാദങ്ങള്‍ വിശദീകരിക്കാനുള്ള അവസരം നല്‍കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.

അവന്തിക വിഷയത്തില്‍ നല്‍കിയ മറുപടി പോലെ മറ്റ് വിവാദങ്ങളിലും രാഹുല്‍ തന്നെ വ്യക്തമാക്കണം എന്ന അഭിപ്രായമാണ് ഉയരുന്നത്. രാവിലെ നടക്കുന്ന യോഗത്തിലാണ് അന്തിമ തീരുമാനമെടുക്കുക. നേരത്തെ രാഹുല്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും, പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാല്‍ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍ ഉയര്‍ന്നു. ഇതോടെ രാജിക്കായി കടുത്ത നിലപാട് സ്വീകരിച്ചിരുന്ന നേതാക്കള്‍ പോലും അയഞ്ഞ നിലയിലാണ്.

പാർട്ടിയുടെ ഇപ്പോഴത്തെ നീക്കം രാഹുലിനെ സസ്പെൻഡ് ചെയ്ത് വിവാദങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്താനായി സമിതിയെ രൂപീകരിക്കാനാണ്. ഇതിനൊപ്പം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജിയും കൂടി ചേർന്നാല്‍ രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങളെ ശക്തമായി നേരിടാനാകുമെന്നാണ് പാർട്ടിയുടെ കണക്ക്. അതേസമയം, രാഹുലിനെതിരായ വിഷയത്തില്‍ പാർട്ടിക്ക് വലിയ സമ്മർദ്ദമുണ്ടെങ്കിലും, അന്തിമ തീരുമാനത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്.

SUMMARY: ‘Let Rahul Mangkootatil say what he wants’; Leaders to listen

NEWS BUREAU

Recent Posts

കേന്ദ്ര നയങ്ങള്‍ക്കെതിരെ പ്രതിഷേധം; കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസില്‍

ഡൽഹി: കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസില്‍ ചേർന്നു. എഐസിസി ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസിലൂടെ…

6 minutes ago

കരൂര്‍ ദുരന്തം സിബിഐ അന്വേഷിക്കും; ഉത്തരവിട്ട് സുപ്രിംകോടതി

ചെന്നൈ: കരൂരില്‍ ഉണ്ടായ ആള്‍ക്കൂട്ട ദുരന്തം സിബിഐ അന്വേഷിക്കും. സുപ്രീം കോടതിയാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, എൻവി…

1 hour ago

അമേരിക്കയിൽ ബാറിൽ വെടിവെപ്പ്; 4 പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: തെക്കന്‍ അമേരിക്കന്‍ സംസ്ഥാനമായ സൗത്ത് കരോലിനയില്‍ ബാറിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സെന്റ് ഹെലീന ദ്വീപിലെ ബാറിലാണ്…

2 hours ago

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കൂടി. ഇന്ന് മാത്രം ഒരു പവന് 240 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു…

2 hours ago

വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം; മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു

വാല്‍പ്പാറ: തമിഴ്നാട് വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം പുലർച്ചെ രണ്ടരയ്ക്കാണ്…

3 hours ago

യുപിയില്‍ ദളിത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി; നാലുപേര്‍ പിടിയില്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ദളിത് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അക്രമികള്‍ തടയുകയായിരുന്നു. പെണ്‍കുട്ടിയെ ബലമായി പിടിച്ചു…

4 hours ago