തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുല്‍ മാങ്കൂട്ടത്തില്‍ ഞെട്ടിക്കുന്ന ലൈംഗിക വൈകൃതമുള്ള വ്യക്തിയാണെന്ന് മുഖ്യമന്ത്രി എറണാകുളത്ത് പറഞ്ഞു. രാഹുലിന് ഒരു ‘വെട്ടുക്കിളി കൂട്ടം’ സംരക്ഷണം ഒരുക്കുന്നുണ്ടെന്നും, പോലീസ് ഈ വിഷയത്തില്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് രാഹുലിനെതിരെ പുറത്തുവരുന്നത്. ഇത്തരം ആളുകളെ കോണ്‍ഗ്രസ് മാറ്റി നിർത്തുകയല്ലേ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിന് എല്ലാം നേരത്തെ അറിയാമായിരുന്നുവെന്നും, എന്നിട്ടും രാഹുലിനെ ‘ഭാവിയിലെ നിക്ഷേപം’ എന്ന് വിശേഷിപ്പിച്ചു എന്നും മുഖ്യമന്ത്രി വിമർശിച്ചു. മാത്രമല്ല, പരാതിപ്പെടുന്നവർക്ക് നേരെ കോണ്‍ഗ്രസ് അസഭ്യവർഷം നടത്തുന്നുവെന്നും, പ്രമുഖ കോണ്‍ഗ്രസ് നേതാവ് സംസാരിക്കുമ്പോൾ സ്വന്തം അണികള്‍ പ്രശ്‌നമുണ്ടാക്കുന്ന സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
SUMMARY: Rahul Mangkootil is a sexually perverted person, some have taken steps to provide protection to the accused: Chief Minister
ന്യൂഡൽഹി: എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി' എന്ന പുതിയ പുസ്തകം നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി…
കോട്ടയം: പാലാ - പൊൻകുന്നം റോഡില്‍ ഒന്നാംമൈലില്‍ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂള്‍ ബസിനു പിന്നില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ച…
ബെംഗളൂരു: മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ഗിരീഷ് കാസറവള്ളിയുടെ തായി സാഹേബ കന്നഡ ചിത്രത്തിന്റെ പ്രദര്‍ശനം…
കൊച്ചി: കേരളത്തിൽ സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 95,280 രൂപയാണ്.…
കൊച്ചി : കൊച്ചിയില്‍ ട്രെയിൻ അട്ടിമറി ശ്രമമെന്ന് സൂചന. റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. കൊച്ചി പച്ചാളം പാലത്തിനു സമീപമാണ്…
ന്യൂഡൽഹി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെട്ടു. സര്‍വീസുകള്‍ താളം തെറ്റിയതിന് തുടര്‍ന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ദുരിതത്തിലായി.…