Categories: KARNATAKATOP NEWS

പരപ്പന അഗ്രഹാര ജയിലിൽ റെയ്ഡ്; കണ്ടെടുത്തത് വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളും സിഗരറ്റ് പാക്കറ്റുകളും

ബെംഗളൂരു: ബെംഗളൂരു പരപ്പന സെൻട്രൽ ജയിലിൽ നടന്ന റെയ്ഡിൽ കണ്ടെടുത്തത് വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളും സിഗരറ്റ് പാക്കറ്റുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ. ശനിയാഴ്ചയാണ് ജയിലിനുള്ളില്‍ അധികൃതര്‍ പരിശോധന നടത്തിയത്.

പരിശോധനയില്‍ 1.3 ലക്ഷം രൂപ വിലമതിക്കുന്ന സാംസങ് ഫോണ്‍ ഉള്‍പ്പെടെ 15 മൊബൈലുകള്‍, ഏഴ് ഇലക്ട്രിക് സ്റ്റൗ, അഞ്ച് കത്തികള്‍, മൂന്ന് മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍, രണ്ട് പെന്‍ഡ്രൈവുകള്‍, 36,000 രൂപ, സിഗരറ്റ്, ബീഡി, തീപ്പെട്ടി എന്നിവയാണ് കണ്ടെത്തിയത്. വൈകിട്ട് നാല് മണിയോടെയാണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ജയിലിനുള്ളില്‍ റെയ്ഡ് നടത്തിയത്. ജയിലിലെ പവര്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് ഇലക്ട്രിക് സ്റ്റൗ, 11,800 രൂപ, 2 കത്തികള്‍, 4 മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുത്തത്. കുളിമുറിയിലെ പൈപ്പില്‍ നിന്നും 11 മൊബൈല്‍ ഫോണുകള്‍, ചാര്‍ജറുകള്‍, ഇയര്‍ ബഡ്‌സ്, കത്തി, പെന്‍ഡ്രൈവ് എന്നിവയും ലഭിച്ചു.

നടനും രേണുകസ്വാമി കൊലക്കേസ് പ്രതിയുമായ ദര്‍ശന്‍ തോഗുദീപ ജയിലിനുള്ളില്‍ ഗുണ്ടാസംഘത്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ജയിലിനുള്ളില്‍ ദര്‍ശന് വിഐപി സൗകര്യങ്ങള്‍ ലഭ്യമായത് സംബന്ധിച്ച് വലിയ രീതിയില്‍ ചോദ്യങ്ങളും വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഒമ്പത് ജയിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ദര്‍ശനെയും സഹതടവുകാരേയും മറ്റിടങ്ങളിലുള്ള ജയിലുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

അതേസമയം ജയിലിലെ പല ബ്ലോക്കുകളിലും ഇപ്പോഴും തിരച്ചില്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. നടന്‍ ദര്‍ശനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ബ്ലോക്ക് 3ലും തിരച്ചില്‍ നടത്തിയിട്ടില്ല.

TAGS: BENGALURU | RAID
SUMMARY: Raid at parappana agrahara central jail finds electronic devices, phones and so on

Savre Digital

Recent Posts

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. പവന് 1000 രൂപ താഴ്ന്ന് 1,13,080 രൂപയിലെത്തി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135…

5 minutes ago

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ നടൻ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാൻ…

58 minutes ago

ഇടുക്കിയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കല്‍ വീട്ടില്‍ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ്…

2 hours ago

യുവജന ശാക്തീകരണ ക്യാംപ് നാളെ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ കൂട്ടായ്മ ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും (അഫോയി) ഹോപ് സൊസൈറ്റിയും സംയുക്തമായി…

2 hours ago

വിഴിഞ്ഞത്തെ ആഗോള മാരിടൈം ഹബ്ബാക്കി മാറ്റും; നിർണായക തീരുമാനവുമായി കേന്ദ്രം

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…

3 hours ago

രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; പ്രതിപക്ഷം വിട്ടുനില്‍ക്കും

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…

4 hours ago