KARNATAKA

മൈസൂരുവിൽ മയക്ക് മരുന്ന് നിർമാണ ലാബില്‍ റെയ്ഡ്; 10 കോടിയുടെ രാസലഹരി പിടിച്ചെടുത്തു

ബെംഗളൂരു: മൈസൂരുവിൽ അനധികൃതമായി പ്രവർത്തിക്കുന്ന ലഹരി നിർമാണ ലാബില്‍ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ‌സി‌ബി) നടത്തിയ പരിശോധനയില്‍ 10 കോടി രൂപയുടെ രാസലഹരി പിടിച്ചെടുത്തു. സംഭവത്തില്‍ രാജസ്ഥാൻ ജലോർ സ്വദേശികളായ 4 പേരെ അറസ്റ്റ് ചെയ്തു. 25.6 ലക്ഷം രൂപയും ഒരു എസ്‌യുവിയും 500 കിലോ രാസപദാർഥങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

ജനുവരി 28 ന് ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ പൽസാനയിൽ ഒരു കാറിൽനിന്ന് 35 കിലോ രാസലഹരിയായ മെഫെഡ്രോൺ പിടിച്ചെടുത്തിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണമാണ് മൈസൂരു ഹെബ്ബാൾ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ലാബിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചത്. മയക്കുമരുന്ന് ശൃംഖലയുടെ സൂത്രധാരനായ മഹീന്ദ്ര കുമാർ വിഷ്ണോയ് ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. മഹീന്ദ്രയുടെ ബന്ധു 2024ൽ വാടകയ്ക്കെടുത്തിരുന്ന കെട്ടിടത്തിൽ രാസപദാർഥ നിർമാണത്തിനെന്ന വ്യാജേനയാണ് ലാബ് പ്രവർത്തിച്ചുവരുന്നത്. ലാബ് സ്ഥിതി ചെയ്യുന്ന യൂണിറ്റ് ഫോറൻസിക് സംഘം പരിശോധനയ്ക്കായി സീൽ ചെയ്തിട്ടുണ്ട്.

പിടിയിലായ വിഷ്‌ണോയ് ഒരു സ്ഥിരം കുറ്റവാളിയാണെന്നും, രാജസ്ഥാനിൽ മൂന്ന് കേസുകളും ഗുജറാത്തിൽ ഒരു കേസും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും അന്വേഷണത്തിൽ വ്യക്തമായി. 2024 ൽ സ്ഥാപിച്ച മൈസൂരുവിലെ രഹസ്യ ലാബ് ഒന്നിലധികം കൺസൈൻമെന്റുകൾ നിർമ്മിച്ച് വിതരണം ചെയ്തതായി എൻസിബി അറിയിച്ചു.
SUMMARY: Raid on drug manufacturing lab in Mysuru; Drugs worth Rs 10 crore seized

 

NEWS DESK

Recent Posts

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

18 minutes ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

31 minutes ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

1 hour ago

പാലക്കാട്ട് രണ്ടുപേര്‍ മുങ്ങിമരിച്ചു

പാലക്കാട്‌: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…

2 hours ago

ഇരട്ട പൗരത്വം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…

2 hours ago

കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി

തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…

3 hours ago