CAREER

റെയില്‍വേ റിക്രൂട്ട്മെന്റ് 2025; ആര്‍ആര്‍സി 3,115 അപ്രന്റീസ് ഒഴിവുകള്‍ പ്രഖ്യാപിച്ചു

ന്യൂഡൽഹി: അപ്രന്റിസ് റിക്രൂട്ട്മെന്റിനായി അപേക്ഷ ക്ഷണിച്ച്‌ റെയില്‍വേ റിക്രൂട്ട്മെന്റ് സെല്‍ (RRC) ഈസ്റ്റേണ്‍ റെയില്‍വേ. 10-ാം ക്ലാസ്, ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ക്ക് ഇന്ത്യൻ റെയില്‍വേയില്‍ കരിയർ ആരംഭിക്കാനുള്ള മികച്ച അവസരമാണിത്. ഓണ്‍ലൈൻ അപേക്ഷകള്‍ 2025 ഓഗസ്റ്റ് 14 മുതല്‍ സെപ്റ്റംബർ 13 വരെ www.rrcer.org എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി സമർപ്പിക്കാം.

1961-ലെ അപ്രന്റിസ് ആക്‌ട് പ്രകാരം വിവിധ ട്രേഡുകളില്‍ പരിശീലനം നല്‍കുന്നതിനുള്ള റിക്രൂട്ട്മെന്റാണ് ഇത്. ഈസ്റ്റേണ്‍ റെയില്‍വേയുടെ വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമായി മൊത്തം 3115 അപ്രന്റിസ് ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹൗറ, സീല്‍ദ, മാല്‍ഡ, അസൻസോള്‍ ഡിവിഷനുകളിലും കാഞ്ച്രപാറ, ലിലുവ, ജമാല്‍പൂർ വർക്ക്ഷോപ്പുകളിലുമാണ്.

പ്രധാന ട്രേഡുകളില്‍ ഫിറ്റർ, വെല്‍ഡർ, മെഷിനിസ്റ്റ്, പെയിന്റർ, ഇലക്‌ട്രീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് മെക്കാനിക്ക്, കാർപെന്റർ, ലൈൻമാൻ തുടങ്ങിയവ ഉള്‍പ്പെടുന്നു.

വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികള്‍ 10-ാം ക്ലാസ് (10+2 സിസ്റ്റം) അല്ലെങ്കില്‍ തത്തുല്യ പരീക്ഷ ഒരു അംഗീകൃത ബോർഡില്‍ നിന്ന് കുറഞ്ഞത് 50% മാർക്കോടെ (അധിക വിഷയങ്ങള്‍ ഒഴിവാക്കി) പാസായിരിക്കണം.
ബന്ധപ്പെട്ട ട്രേഡില്‍ NCVT/SCVT-ല്‍ നിന്നുള്ള നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റ് (ITI) ഉണ്ടായിരിക്കണം.

പ്രായപരിധി

2025 ഒക്ടോബർ 23-ന് ഉദ്യോഗാർത്ഥികള്‍ 15 വയസ്സ് പൂർത്തിയാക്കിയിരിക്കണം, 24 വയസ്സ് കവിയാൻ പാടില്ല.

പ്രായപരിധിയില്‍ ഇളവ്

SC/ST: 5 വർഷം
OBC: 3 വർഷം
PWD: 10 വർഷം
മുൻ സൈനികർ: പ്രതിരോധ സേനയില്‍ നല്‍കിയ സേവനത്തിന്റെ അളവിനനുസരിച്ച്‌ 10 വർഷം വരെ.

തിരഞ്ഞെടുപ്പ് പ്രക്രിയ

റിക്രൂട്ട്മെന്റിന് എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ല. തിരഞ്ഞെടുപ്പ് മെറിറ്റ് അടിസ്ഥാനത്തിലാണ്. 10-ാം ക്ലാസ്, ഐടിഐ പരീക്ഷകളില്‍ ലഭിച്ച മാർക്കുകളുടെ ശരാശരി കണക്കാക്കിയാണ് യോഗ്യത കണക്കാക്കുക. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളെ ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കല്‍ പരിശോധനയ്ക്കും വിധേയമാക്കും.

അപേക്ഷാ ഫീസ്

• ജനറല്‍/OBC/EWS: 100 രൂപ
SC/ST/PWD/വനിതാ ഉദ്യോഗാർത്ഥികള്‍: ഫീസ് ഇല്ല
• പേയ്മെന്റ് മോഡ്: ഓണ്‍ലൈൻ (ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്
• അപേക്ഷിക്കേണ്ട വിധം
• ഔദ്യോഗിക വെബ്സൈറ്റ് www.rrcer.org സന്ദർശിക്കുക.
• “Apprentice Recruitment 2025” ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
• അടിസ്ഥാന വിവരങ്ങളുമായി രജിസ്റ്റർ ചെയ്ത് ലോഗിൻ ക്രെഡൻഷ്യലുകള്‍ ജനറേറ്റ് ചെയ്യുക.
• അപേക്ഷാ ഫോം പൂരിപ്പിക്കുക.
• ആവശ്യമായ രേഖകള്‍ (ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റുകള്‍) അപ്‌ലോഡ് ചെയ്യുക.
• ആവശ്യമെങ്കില്‍ ഫീസ് അടയ്ക്കുക.
• ഫോം സമർപ്പിച്ച്‌ ഭാവി ഉപയോഗത്തിനായി പ്രിന്റൗട്ട് എടുക്കുക.

SUMMARY: Railway Recruitment 2025; RRC announces 3,115 apprentice vacancies

NEWS BUREAU

Recent Posts

മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: രണ്ടാനച്ഛനും കൂട്ട് നിന്ന മാതാവിനും 180 വര്‍ഷം കഠിന തടവ്

മലപ്പുറം: സ്വന്തം മകളെ മദ്യം നല്‍കി പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവും ശിക്ഷയും 11,75,000…

6 minutes ago

കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റില്‍

ബെംഗളുരു: കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റില്‍. ബെംഗളുരുവിലെ ഗ്ലോബല്‍ ടെക്‌നോളജി റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍…

22 minutes ago

കുട്ടികള്‍ക്ക് നേരെ നിങ്ങള്‍ കണ്ണടച്ചാല്‍ ഇവിടെ മുഴുവൻ ഇരുട്ടാകില്ല; പ്രകാശ് രാജിനെതിരെ ദേവനന്ദ

തിരുവനന്തപുരം: 2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തില്‍ ബാലതാരങ്ങളെ പൂർണ്ണമായി അവഗണിച്ച ജൂറി ചെയർമാൻ പ്രകാശ് രാജിനെതിരെ കടുത്ത വിമർശനവുമായി…

41 minutes ago

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ്‌ എം.എസ്. രാമയ്യ ആശുപത്രിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ലളിത…

42 minutes ago

മധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച്‌ മലയാളി വൈദികനെ അറസ്റ്റ് ചെയ്തു

ജാബു: മധ്യപ്രദേശിലെ ജാബുവില്‍ മതപരിവർത്തനം ആരോപിച്ച്‌ മലയാളി വൈദികനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ഫാദർ ഗോഡ്‍വിനാണ് അറസ്റ്റിലായത്.…

2 hours ago

നെടുമ്പാശ്ശേരിയില്‍ വൻ ലഹരിവേട്ട; ആറരക്കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് സംഘം നടത്തിയ പരിശോധനയില്‍ കോടികളുടെ കഞ്ചാവ് പിടികൂടി. വയനാട് സ്വദേശിയായ അബ്ദുല്‍ സമദ് എന്ന…

2 hours ago