ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അധിക ട്രെയിൻ സർവിസുമായി റെയിൽവേ. ജമ്മു കശ്‌മീരിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ സർവിസ് ആരംഭിച്ചു. എസ്എംവിഡി കത്ര, ക്യാപ്‌റ്റൻ തുഷാർ മഹാജൻ, ജമ്മു താവി എന്നിവിടങ്ങളിൽ നിന്നുമാണ് സർവിസുകള്‍ ആരംഭിച്ചിരിക്കുന്നത്. രക്ഷാദൗത്യം മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ആവശ്യമെങ്കിൽ തുടർദിവസങ്ങളിലും പ്രത്യേക സർവിസുകൾ പരിഗണിക്കുമെന്ന് നോർത്തേൺ റെയിൽവേ അധികൃതർ അറിയിച്ചു.
കൂടാതെ ഹെൽപ് ലൈൻ നമ്പറുകളും ആരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. കൂടാതെ വാർ റൂമുകളും പ്രവർത്തനമാരംഭിച്ചു. സംശയാസ്‌പദമായി എന്തെങ്കിലും തോന്നിയാൽ ഉടൻ റെയിൽവേയെ അറിയിക്കണമെന്നും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരികൾ യാത്രകൾ വെട്ടിച്ചുരുക്കി മടക്കമാരംഭിച്ചതോടെ വിവിധ കേന്ദ്രങ്ങളിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.
<br>
TAGS : INDIAN RAILWAY | PAHALGAM TERROR ATTACK
SUMMARY : Railways arranged a special service to bring home those stranded in Kashmir.
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…