കൊൽക്കത്ത: ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഈഡൻ ഗാർഡൻസിൽ മഴ ചോരാതിരുന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്. മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് ബാറ്റിങ് തെരഞ്ഞെടുത്തിരുന്നു. എന്നാൽ കളി 3.4 ഓവർ പിന്നിട്ടപ്പോഴേക്കും മഴ എത്തി. കളി നിർത്തുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 25 റൺസ് എന്ന നിലയിലാണ് കൊൽക്കത്ത.
ഓപ്പണർമാരായ ഫിൻ അലൻ (6), കാമറൂൺ ഗ്രീൻ (4) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. സേവ്യർ ബാർട്ട്ലെറ്റാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.
SUMMARY: Rain for 3 hours; Kolkata-Punjab match abandoned
















