ടോ​യ് കാ​ർ സ്ഫോ​ട​ന​ത്തി​ന് പ​ദ്ധ​തി; ഡൽഹിയിൽ ജയ്‌ഷെ ഭീകരർ പിടിയിൽ

ന്യൂ​ഡ​ൽ​ഹി: ഡൽഹിയിൽ കളിപ്പാട്ടത്തിനുള്ളിൽ സ്‌ഫോടകവസ്‌തു സ്ഥാപിച്ച്  ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ഭീകരർ മുംബയിൽ പിടിയിലായി. ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലും മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡും (എ.ടി.എസ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മുംബയ് സ്വദേശികളായ മൊസാബ് അഹ്ദം എന്ന കലാം കല്യാൺ, മുഹമ്മദ് ഹമദ് കൊല്ലാര എന്നിവരെ പിടികൂടിയത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് കൊണ്ടുവന്നു.

ജ​യ്ഷെ മു​ഹ​മ്മ​ദ്, ഐ​എ​സ് എ​ന്നീ ഭീ​ക​ര സം​ഘ​ട​ന​ക​ളു​മാ​യി പ്ര​തി​ക​ൾ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്ഫോ​മു​ക​ള്‍ വ​ഴി​യാ​ണ് ഇ​വ​ര്‍ ഭീ​ക​ര​വാ​ദ ആ​ശ​യ​ങ്ങ​ളി​ല്‍ ആ​കൃ​ഷ്ട​രാ​യ​ത്. മും​ബൈ​യി​ൽ നി​ന്നു​ള്ള പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളും ഇ​വ​രു​ടെ സ്വാ​ധീ​ന വ​ല​യ​ത്തി​ലു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. സ്‌ഫോടകവസ്തുക്കൾ കൂട്ടിച്ചേർക്കുന്നതിൽ പരിശീലനം നേടിയ പ്രതികൾ കളിപ്പാട്ട കാറിനുള്ളിൽ ബോംബ് ഒളിപ്പിച്ച് ഡൽഹിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം.

വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ഒ​രാ​ഴ്ച​യ്ക്കി​ടെ ഭീ​ക​ര സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ള്ള 10ൽ ​അ​ധി​കം പേ​ർ ഇതിനോടകം അ​റ​സ്റ്റി​ലാ​യിട്ടുണ്ട്. നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി വ​ഴി ആ​യു​ധം ക​ട​ത്തി​യ ര​ണ്ട് പേ​രെ ഡ​ൽ​ഹി പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​മ്രാ​ന്‍, മു​ഹ​മ്മ​ദ് ക​മ്രാ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബി​ഹാ​റി​ലെ ന​ള​ന്ദ​യി​ല്‍ എ​ന്‍​ഐ​എ​യും ബി​ഹാ​ര്‍ എ​ടി​എ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.
SUMMARY: Jaish terrorists arrested in Delhi for planning toy car blast

Hot this week

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി 

ബെംഗളൂരു: വൈറ്റ്ഫീല്‍ഡ് സ്റ്റേഷനില്‍ നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമായി മൂന്ന് ദിവസത്തേക്ക്...

20 വര്‍ഷത്തിനു ശേഷം മോചനം; അബ്ദുല്‍ റഹീം ഇന്ന് നാട്ടിലെത്തും

റിയാദ്: ഇരുപത് വര്‍ഷക്കാലത്തെ ജയില്‍ വാസത്തിന് ശേഷം അബ്ദുല്‍ റഹീം മോചിതനായി...

ത​മി​ഴ്‌​നാ​ട്ടി​ൽ ഗോ​വ​ധ നി​രോ​ധനം; ഉ​ത്ത​ര​വിട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെന്നൈ: തമിഴ്‌നാട്ടിൽ ഗോവധം നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നിരോധനം ഉടൻ...

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി വി. ഡി. സതീശൻ

ഡല്‍ഹി: കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ ന്യൂഡല്‍ഹിയില്‍ ഇന്ന് കേന്ദ്ര...

വീണയുടെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചു

തിരുവനന്തപുരം: സിഎംആര്‍എല്ലും എക്‌സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയൻ്റെ...

വാഹനം വിട്ട് നല്‍കാൻ കൈക്കൂലി; ചേര്‍ത്തല ഡിവൈഎസ്പി വിജിലൻസ് പിടിയില്‍

ചേർത്തല: മലിനജലവും മാലിന്യവും നീക്കം ചെയ്യുന്ന വാഹനം വിട്ടുനല്‍കാൻ ലക്ഷങ്ങള്‍ കൈക്കൂലി...

ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം: ഡിജിപിയോട് വിശദാംശം തേടി ഗവര്‍ണര്‍

തിരുവനന്തപുരം: പിണറായി വിജയൻ്റെ വസതിയില്‍ നടന്ന റെയ്ഡ് പൂർത്തിയാക്കി മടങ്ങുന്നതിനിടെ എൻഫോഴ്സ്മെൻ്റ്...

അത്ഭുത അതിജീവനം; ലാവോസിൽ ഗുഹയില്‍ കുടുങ്ങിയ അഞ്ച് പേരെ എട്ടാംദിനം ജീവനോടെ കണ്ടെത്തി

ബാങ്കോക്ക്‌: മധ്യ ലാവോസിലെ ഗുഹയിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് കുടുങ്ങിക്കിടന്ന അഞ്ച് ഗ്രാമീണരെ രക്ഷാപ്രവർത്തകർ ജീവനോടെ...

Related Articles

Popular Categories