ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഉത്തര കന്നഡ, ഉഡുപ്പി, ബെളഗാവി, ബീദർ, ധാർവാഡ്, കലബുർഗി, കോപ്പാൾ, റായ്ച്ചൂർ, യാദ്ഗിർ, ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, ചാമരാജനഗർ, ചിക്കബെല്ലാപുര, ചിക്കമഗളൂരു, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, രാമനഗര എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.
വിജയനഗര, തുമകുരു, ശിവമോഗ, ദാവൻഗരെ, ചിത്രദുർഗ, ബെള്ളാരി, വിജയപുര, ഹാവേരി, ഗദഗ്, ബാഗൽകോട്ട് എന്നിവിടങ്ങളിൽ വരണ്ട കാലാവസ്ഥ തുടരും. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ താനില രേഖപ്പെടുത്തിയത് കലബുർഗിയിലായിരുന്നു. 38.2 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് അനുഭവപ്പെട്ട താപനില ബെളഗാവിയിലാണ് (17.8 ഡിഗി) റിപ്പോർട്ട് ചെയ്തത്. ബെംഗളൂരുവിലെ എച്ച്എഎല്ലിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 32.5 ഡിഗ്രി സെൽഷ്യസും ഏറ്റവും കുറഞ്ഞ താപനില 18.6 ഡിഗ്രി സെൽഷ്യസും, ബെംഗളൂരു സിറ്റിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 33.4 ഡിഗ്രി സെൽഷ്യസും ഏറ്റവും കുറഞ്ഞ താപനില 19.5 ഡിഗ്രി സെൽഷ്യസും ആയിരുന്നു.
ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച കനത്ത മഴ ലഭിച്ചിരുന്നു. യെലഹങ്കയില സൊന്നേനഹള്ളിയിൽ മാത്രം 60 മി.മി. മഴയാണ് രേഖപ്പെടുത്തിയത്. വിമാനത്താവളത്തിലേക്കുള്ള വഴിയിൽ പലയിടങ്ങളിലും കഴിഞ്ഞ ദിവസം രൂക്കഹമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഞായറാഴ്ചയും നഗരത്തിൽ മഴ തുടർന്നിരുന്നു. ബെംഗളൂരുവിന്‍റെ വിവിധ ഭാഗങ്ങളിലും ഹോസ്കോട്ടെയിലും ആലിപ്പഴ വര്‍ഷവും ഉണ്ടായി.
TAGS: KARNATAKA | RAIN
SUMMARY: Karnataka to witness heavy rainfall for upcoming three days
ആലപ്പുഴ: ബൈക്കില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗുതരമായി പരുക്കേറ്റ സഹയാത്രികൻ ആശുപത്രിയില്‍ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട്…
തൃശൂർ: തൃശൂർ പൂരത്തിനു വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്തുണ്ടായ സ്‌ഫോടനത്തിൽ 12 മരണം സ്ഥിരീകരിച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തൃശൂര്‍…
ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി വിലക്കിയ നടപടി നീട്ടി പാകിസ്ഥാൻ. മെയ് 24 വരെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. മുൻകാല…
കോട്ടയം: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതില്‍ നന്ദഗോവിന്ദം ഭജന്‍സിനെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി കേരളം…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്ന അഞ്ച് വെടിമരുന്ന് പുരകളിൽ ഉണ്ടായ വൻസ്‌ഫോടനത്തിൽ 8 പേർ മരിച്ചതായി സ്ഥിരീകരിച്ചു. തൃശൂർ…
തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തിലെ സ്‌ഫോടനത്തിൽ 3 പേരുടെ മരണം…