Categories: KERALATOP NEWS

കേരളത്തില്‍ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഒ റ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. ഇന്ന് ഏഴു ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. തമിഴ്നാടിനു മുകളില്‍ മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. ഈ പാശ്ചാത്തലത്തിലാണ് കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നത്.മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.അതേസമയം കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.

അതേസമയം മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് ചുഴലിക്കാറ്റായും നാളെ രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും മാറും.
<BR>
TAGS : RAIN ALERT KERALA
SUMMARY : Rain will continue in Kerala; Yellow alert in seven districts today

Savre Digital

Recent Posts

തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തില്‍ സ്ഫോടനം; 40 പേര്‍ക്ക് പരുക്ക്

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്ഫോടനം. തൃശൂ‍ർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിർമിക്കുന്നിടത്താണ് സ്ഫോടനം…

6 minutes ago

ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസ്; കേന്ദ്ര സര്‍ക്കാരിന് പിഴ ചുമത്തിയ നടപടി സുപ്രീംകോടതി പിന്‍വലിച്ചു

ഡല്‍ഹി: മുൻ ഡി.ജി.പി ജേക്കബ്‌ തോമസിനെതിരായുള്ള ഡ്രഡ്‌ജർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് തെറ്റായ വിവരം അറിയിച്ചതിന് കേന്ദ്ര സർക്കാരിന് പിഴ നല്‍കിയത്…

60 minutes ago

പാമ്പുകടി: ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി

തൃശൂർ: കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന 10 വയസ്സുകാരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററില്‍…

2 hours ago

ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന ഭയം; പിതാവില്‍ നിന്നും സംരക്ഷണം തേടി യുവതി ഹൈക്കോടതിയിൽ

ബെംഗളൂരു: സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് പിതാവ് തടസ്സം നിൽക്കുന്നുവെന്നും ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന് ഭയമുണ്ടെന്നും കാണിച്ച് കോടതിയെ സമീപിച്ച് യുവതി. ബെംഗളൂരു…

2 hours ago

നിതിൻ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ ആക്ഷൻ കൗണ്‍സില്‍

തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍…

4 hours ago

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുത്; നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് നിര്‍ദേശം നല്‍കി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍…

4 hours ago