കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. മത്സരം ഉപേക്ഷിച്ച് പോയന്റ് പങ്കുവെച്ചതോടെ നെറ്റ് റണ്‍റേറ്റില്‍ രാജസ്ഥാനെ മറികടന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക് കയറി.
ഇതോടെ ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്തയും ഹൈദരാബാദും ഏറ്റുമുട്ടും. രാജസ്ഥാന് എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടണം. കൊല്‍ക്കത്തയ്ക്കെതിരായ മത്സരം ജയിച്ചിരുന്നെങ്കില്‍ രാജസ്ഥാന് രണ്ടാം സ്ഥാനത്തെത്താമായിരുന്നു.
14-മത്സരങ്ങളില്‍ നിന്ന് 20-പോയന്റുമായി കൊല്‍ക്കത്തയാണ് പട്ടികയില്‍ ഒന്നാമത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 17-പോയന്റുമായി ഹൈദരാബാദ് രണ്ടാമതെത്തി. രാജസ്ഥാനും 17-പോയന്റാണുള്ളതെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റാണ് ഹൈദരാബാദിന് അനുകൂലമായത്.
അവസാന ലീഗ് മത്സരത്തില്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് രാജസ്ഥാനെ മറികടന്ന് രണ്ടാമതെത്തിയത്. കൊല്‍ക്കത്തയെ തോല്‍പ്പിച്ചാല്‍ മാത്രമേ രാജസ്ഥാന് രണ്ടാം സ്ഥാനം സ്വന്തമാക്കാനാകുമായിരുന്നുള്ളൂ. മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ തുല്യ പോയന്റായി. മികച്ച നെറ്റ് റണ്‍ റേറ്റിന്റെ ബലത്തില്‍ ഹൈദരാബാദ് രണ്ടാമതായി ഒന്നാം ക്വാളിഫയറിന് ടിക്കറ്റെടുത്തു. മേയ് 21-ചൊവ്വാഴ്ചയാണ് ആദ്യ ക്വാളിഫയര്‍. മേയ് 22-ന് എലിമിനേറ്ററും മേയ് 24-ന് രണ്ടാം ക്വാളിഫയറും നടക്കും. മേയ് 26-നാണ് ഫൈനല്‍.
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…