LATEST NEWS

എറണാകുളം-ബെംഗളൂരു വന്ദേഭാരത് അനുവദിച്ചതായി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേഭാരത് അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യം അറിയിച്ചത്. എറണാകളും-ബെംഗളൂരു റൂട്ടിലായിരിക്കും വന്ദേഭാരത് സർവീസ് നടത്തുക. കേരളത്തിൽ തൃശൂർ, പാലക്കാട് വഴിയായിരിക്കും സർവീസ്. നവംബർ പകുതിയോടെ പുതിയ വന്ദേഭാരത് ഓടിതുടങ്ങുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

‘എറണാകുളത്തുനിന്നു തൃശൂര്‍, പാലക്കാട് വഴി ബെംഗളൂരുവിലേക്ക് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാരിന് നന്ദി’ എന്ന് അറിയിച്ചുകൊണ്ടാണ്  രാജീവ് ചന്ദ്രശേഖര്‍ ഫേയ്‌സ്ബുക്കില്‍ വിവരം പങ്കുവെച്ചു.

അതേസമയം റേയില്‍വേയുടെ ഭാഗത്ത് നിന്നോ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കേരളത്തിന് നിലവിൽ രണ്ട് വന്ദേഭാരത് സർവീസുകളാണ് ഉള്ളത്. തിരുവനന്തപുരം-മംഗലാപുരം, തിരുവനന്തപുരം-കാസർകോട് റൂട്ടുകളിലാണ് വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നത്.
SUMMARY: Rajiv Chandrasekhar says Ernakulam-Bengaluru Vande Bharat has been approved.

NEWS DESK

Recent Posts

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും 92,000ല്‍ താഴെ. ഇന്ന് ഒറ്റയടിക്ക് 520 രൂപ കുറഞ്ഞതോടെ പവന് 91,760 രൂപയായാണ് സ്വര്‍ണവില…

54 minutes ago

ബൈക്കപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് പന്നിയൂർ തുളുവൻകാട് വരാഹമൂർത്തി ക്ഷേത്രത്തിനു സമീപം…

1 hour ago

ജലനിരപ്പ് ഉയരുന്നു; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും

തിരുവനന്തപുരം: നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നടപടി.…

2 hours ago

കോളെജ് ഹോസ്റ്റലിൽ പോലീസ് റെയ്ഡ്; കഞ്ചാവുമായി രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ

ബെംഗളൂരു: ഉഡുപ്പി മ​ണി​പ്പാ​ലി​ലെ ര​ണ്ട് കോളെജ് ഹോ​സ്റ്റ​ലു​ക​ളി​ൽ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടു വിദ്യാര്‍ഥികള്‍ ലഹരിമരുന്നുമായി പിടിയിലായി ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​…

2 hours ago

ഹനാൻ ഷായുടെ സംഗീത പരിപാടി: അനുമതി 3000 പേർക്ക്, ടിക്കറ്റ് വാങ്ങി അകത്ത് കയറ്റിയത് പതിനായിരത്തോളം പേരെ; സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തു

കാസറഗോഡ്: കാസറഗോഡ് ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ വന്‍ തിക്കും തിരക്കും ഉണ്ടായ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തു. നാല് സംഘാടകർക്കും…

2 hours ago

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു; ട്യൂഷന്‍ അധ്യാപകന് 30 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ട്യൂഷൻ അധ്യാപകന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ…

3 hours ago