LATEST NEWS

രമേശ് ചെന്നിത്തലയ്ക്ക് വീണ്ടും തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

കൊച്ചി: ലോകായുക്ത നിയമഭേദഗതി ശരിവച്ച്‌ ഹൈക്കോടതി. കോണ്‍ഗ്രസ് നേതാവ് രമേഷ് ചെന്നിത്തലയുടെ അടക്കം ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിലാണ് സർക്കാർ മാറ്റം വരുത്തിയത്.

നേരത്തെ ലോകായുക്തയുടെ വിധി വന്നാല്‍ അത് അതേപടി നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥമായിരുന്നു. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം ലോകായുക്തയുടെ വിധി പുനഃപരിശോധിക്കാനുള്ള അധികാരം സർക്കാരിന് ലഭിക്കും. മന്ത്രിമാർക്കെതിരെയുള്ള വിധി മുഖ്യമന്ത്രിയും, മുഖ്യമന്ത്രിക്കെതിരെയുള്ള വിധി ഗവർണറും പുനഃപരിശോധിക്കണമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ. സംസ്ഥാന സർക്കാരിന് ഇത്തരമൊരു നിയമഭേദഗതി കൊണ്ടുവരാൻ അധികാരമുണ്ടെന്നും ഇത് ഭരണഘടനാപരമാണെന്നും കോടതി നിരീക്ഷിച്ചു.

ലോകായുക്തയുടെ ശിപാർശയില്‍ മൂന്ന് മാസത്തിനുള്ളില്‍ ബന്ധപ്പെട്ട അധികാരികള്‍ തീരുമാനം എടുക്കണം. ഈ സമയപരിധിക്കുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ ലോകായുക്തയുടെ ശിപാർശ അംഗീകരിച്ചതായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി. കെ.ടി. ജലീലിന് മന്ത്രിസ്ഥാനം നഷ്ടമായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഈ ഭേദഗതി വേഗത്തിലാക്കിയത്.

SUMMARY: Ramesh Chennithala suffers another setback; High Court upholds Lokayukta law amendment

NEWS BUREAU

Recent Posts

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

മുവാറ്റുപുഴ: മുവാറ്റുപുഴ ആവോലിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകന്‍ പ്ലസ്‌ടു…

55 minutes ago

നിയന്ത്രണംവിട്ട ലോറി കാറിലും ബൈക്കിലും ബസ്സിലുമിടിച്ച് നാലുപേർ മരിച്ചു

ബെംഗളൂരു: നിയന്ത്രണംവിട്ട ചരക്കുലോറി ബസ്, കാർ, 5 ബൈക്കുകൾ എന്നിവയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 25 പേർക്കു…

1 hour ago

ഇന്നും ചൂട് കൂടും, 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി…

2 hours ago

വിരുദുനഗർ പടക്കശാല സ്‌ഫോടനം; മരണസംഖ്യ 24 ആയി, നാലു പേരെ തിരിച്ചറിഞ്ഞിട്ടില്ല

ചെന്നെെ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ…

3 hours ago

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ…

3 hours ago

ബെംഗളൂരുവിൽ താമസസ്ഥലത്ത് ആക്രമിച്ച് കവർച്ച; 2 മലയാളി വിദ്യാർഥികൾ ആശുപത്രിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ താമസസ്ഥലത്ത് എത്തിയ 6 അംഗ സംഘം മലയാളി വിദ്യാർഥികളെ ആക്രമിച്ചു‌ കവർച്ച നടത്തി. കൊണനകുണ്ടയിൽ വെള്ളിയാഴ്ച അർധരാത്രിയിലാണ്…

3 hours ago