നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ ആദ്യ സെഷനില്‍ കേരളം ആധിപത്യം സ്ഥാപിച്ചു. മൂന്ന് വിക്കറ്റുകള്‍ നേടി വിദർഭയെ കേരളം തകർത്തു. ടോസ് നേടിയ കേരളം ആദ്യം വിദർഭയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്നിംഗ്‌സിന്റെ രണ്ടാം പന്തില്‍ വിദർഭ ഓപ്പണർ പാർത്ഥ രേഖഡെയെ പുറത്താക്കിയതോടെ കേരളത്തിന്റെ തീരുമാനം ഫലിച്ചു.
മത്സരം ലഞ്ചിന് പിരിയുമ്പോൾ വിദർഭ 3 വിക്കറ്റ് നഷ്ടത്തില്‍ 81 എന്ന നിലയിലാണ്. കേരളത്തിന് ഇന്ന് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടാൻ ആയി. നിധീഷ് റണ്‍ എടുക്കും മുമ്പ് പാർഥാ രേകടെയെ പുറത്താക്കി. ഒരു റണ്‍സ് എടുത്ത നാല്‍കണ്ടെയും നിധീഷിന്റെ പന്തില്‍ പുറത്തായി.
16 റണ്‍സ് എടുത്ത ധ്രുവ് ഷോറെയെ ഏദൻ ആപ്പിള്‍ ആണ് പുറത്താക്കിയത്. അസറുദ്ദീന്റെ ഡൈവിംഗ് ക്യാച്ച് ആണ് ഈ വിക്കറ്റ് ഉറപ്പാക്കിയത്. ഇപ്പോള്‍ 38 റണ്‍സുമായി മലേവാറും 24 റണ്‍സുമായി കരുണ്‍ നായറുമാണ് ക്രീസില്‍ ഉള്ളത്.
TAGS : RANJI TROPHY
SUMMARY : Ranji Trophy final: Kerala crushes Vidarbha in first session
ബെംഗളൂരു : കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനു പിന്നാലെ ആർഎസ്എസ് ഗീതം പാടി മറ്റൊരു കോൺഗ്രസ് എംഎൽഎ കൂടി. തുമക്കൂരുവില്‍…
കോഴിക്കോട്: റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ (തിങ്കൾ) റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം (റബീഉൽ അവ്വൽ…
കണ്ണൂര്‍: കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. കണ്ണൂർ തോട്ടടയിലാണ് സംഭവം. എടക്കാട് ഏരിയ സെക്രട്ടറി കെ എം വൈഷ്ണവിനാണ് കുത്തേറ്റത്.…
ബെംഗളൂരു: ബുക്കർ പുരസ്കാര ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ…
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ…
ബെംഗളൂരു: കെഎന്‍എസ്എസ് ജയമഹല്‍ കരയോഗത്തിന്റെ 36മത് കുടുംബസംഗമം ജയമഹോത്സവം യെലഹങ്ക ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടന്നു. രാവിലെ…