നാഗ്‌പൂർ: രഞ്ജി ട്രോഫിയിൽ കിരീടം ചൂടി വിദർഭ. മത്സരം സമനിലയിൽ അവസാനിച്ചതോടെ വിദർഭ വിജയ കിരീടം സ്വന്തമാക്കുകയായിരുന്നു ആദ്യ ഇന്നിങ്സിലെ 37 റൺസ് ലീഡാണ് വിദർഭയ്ക്ക് തുണയായത്. വിദർഭയുടെ ഈ വിജയം മൂന്നാം രഞ്ജി ട്രോഫി കിരീടത്തിനായുള്ള ആറ് വർഷത്തെ കാത്തിരിപ്പിനാണ് വിരാമമിട്ടത്. വിദർഭയുടെ മൂന്നാം രഞ്ജി ട്രോഫി കിരീടമാണിത്. 2018, 2019 വർഷങ്ങളിലായിരുന്നു രഞ്ജിയിലെ വിദർഭയുടെ ഇതിന് മുന്നേയുള്ള കിരീട നേട്ടം. കഴിഞ്ഞ തവണ ഫൈനൽ വരെയെത്താനും ടീമിന് സാധിച്ചിരുന്നു.
വിദർഭയുടെ ഒൻപത് വിക്കറ്റുകൾ കേരളത്തിന് വീഴ്‌ത്താൻ സാധിച്ചെങ്കിലും അവസാന വിക്കറ്റ് എടുക്കുന്നതിൽ താമസമുണ്ടായപ്പോൾ കേരളം സമനിലയ്‌ക്ക് സമ്മതിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സിൽ വിദർഭയുടെ പത്താം വിക്കറ്റ് നീണ്ടുപോയതാണ് കേരളത്തിന് മത്സരത്തിൽ തിരിച്ചടിയായത്.
രണ്ടാം ഇന്നിങ്സിൻ്റെ തുടക്കത്തിൽ തന്നെ വിദർഭയുടെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി കേരള ബൗളർമാർ പ്രതീക്ഷ നൽകി. ഒരു റണ്ണെടുത്ത പാർഥ് റെഖാഡെയെ ജലജ് സക്സേനയും അഞ്ച് റൺസെടുത്ത ധ്രുവ ഷോറെയെ നിധീഷും പുറത്താക്കി.രണ്ട് വിക്കറ്റിന് ഏഴ് റൺസെന്ന നിലയിൽ തകർച്ചയെ നേരിട്ട വിദർഭയ്ക്ക് രണ്ടാം ഇന്നിങ്സിലും രക്ഷകരായത് ഡാനിഷ് മലേവാർ-കരുൺ നായർ കൂട്ടുകെട്ടാണ്. ഇരുവരും ചേർന്ന് കേരളത്തിൻ്റെ വിജയപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. 182 റൺസാണ് മൂന്നാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത്. 73 റൺസെടുത്ത ഡാനിഷ് മലേവാറിനെ അക്ഷയ് ചന്ദ്രനാണ് പുറത്താക്കിയത്. മറുവശത്ത് ഉറച്ച് നിന്ന കരുൺ നായർ സെഞ്ചുറി പൂർത്തിയാക്കി. 135 റൺസാണ് താരം നേടിയത്. ഫൈനലിലും സെഞ്ചുറി നേടിയ കരുൺ നായർ ടൂർണമെന്റിലാകെ ഒൻപത് സെഞ്ചുറികൾ സ്വന്തമാക്കുകയുണ്ടായി.
<BR>
TAGS : RANJI TROPHY
SUMMARY : Ranji Trophy. Kerala disappointed, Vidarbha wins the title
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8 ന് കോടതി വിധി പറയും. എല്ലാ പ്രതികളും ഹാജരാകണം. എറണാകുളം…
തിരുവനന്തപുരം: ആഡംബര ബൈക്ക് വാങ്ങാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ച മകന്‍ പിതാവിന്റെ അടിയേറ്റ് ചികില്‍സയിലിരിക്കെ മരിച്ചു.…
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിൻ്റെ മകളും സംരംഭകയുമായ ദിയ കൃഷ്ണയുടെ ആഭരണ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച്…
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. രാജ്യാന്തര വിപണിയിലും കേരള വിപണിയിലും വില വര്‍ധിച്ചു. ഇനിയും വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന്…
ബെംഗളൂരു: ഗ്രാമത്തിലിറങ്ങിയ പുള്ളിപ്പുലിയെ പിടികൂടി. ഗുണ്ടൽപേട്ട് താലൂക്കിലെ തഗലൂരു ഗ്രാമത്തിലാണ് വനംവകുപ്പ് അധികൃതര്‍ കൂട് സ്ഥാപിച്ച് പിടികൂടിയത്. അഞ്ച് വയസ്സുള്ള…
ഡൽഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ, സ്വകാര്യ മേഖലയിലെ 50 ശതമാനം ജീവനക്കാർക്ക് വർക്ക്…