ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പത്താം പ്രതിയായ ആലപ്പുഴ പാലസ് വാർഡ് വട്ടക്കാട്ടുശ്ശേരി വീട്ടിൽ നവാസി(52)ന് വധശിക്ഷ വിധിച്ച് മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി ഉത്തരവായി. കേസിലെ 14 പ്രതികളെ 2024 ജനുവരി 30-ന് കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു. അന്ന് വിചാരണ പൂർത്തിയാക്കി വിധിപറഞ്ഞ ഘട്ടത്തിൽ നവാസ് സുഖമില്ലാതെ ആശുപത്രിയിലായിരുന്നതിനാൽ ശിക്ഷ പറഞ്ഞിരുന്നില്ല.
വെള്ളിയാഴ്ച വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയ പ്രതിയെ കോടതി വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു. 2021 ഡിസംബർ 19-ന് രാവിലെ ആറോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ ഡിവൈഎസ്‌പി ആയിരുന്ന എൻ.ആർ. ജയരാജാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ ഹാജരായി
എസ്‌ഡിപിഐ സംസ്ഥാനസെക്രട്ടറി അഡ്വ. കെ എസ് ഷാനെ 2021 ഡിസംബർ 18ന് രാത്രി ആർഎസ്‌എസുകാർ കൊലപ്പെടുത്തിയതിനു പ്രതികാരമായാണ് പിറ്റേ ദിവസം പുലർച്ചെ രഞ്ജിത്ത് ശ്രീനിവാസനെ വീട്ടിൽക്കയറി വെട്ടിക്കൊന്നത്. അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് രഞ്ജിത്ത് ശ്രീനിവാസനെ അതിക്രൂരമായി കൊലപ്പെടുത്തിയത് അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണെന്നും പ്രതികൾക്ക് വധശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.
ആലപ്പുഴ ഡിവൈഎസ്‌പിയായിരുന്ന എൻ ആർ ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകളും നൂറിലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങൾ, ശാസ്ത്രീയതെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകൾ, കൊലപ്പെടുത്തേണ്ടവരുടെ പട്ടിക പ്രതികൾ തയ്യാറാക്കിയത് തുടങ്ങിയ തെളിവുകളും കേസിൽ നിർണായകമായി.
SUMMARY: Ranjith Sreenivasan murder case: Tenth accused gets death sentence
ആലപ്പുഴ: പി.എം ശ്രീ വിഷയത്തിൽ സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച സംസ്ഥാനത്ത് യുഡിഎസ്എഫ് പഠിപ്പ്മുടക്ക്. സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും അന്നേ…
കാസറഗോഡ്: സീതാംഗോളിക്ക് സമീപം അനന്തപുരയിലെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഏതാനും പേർക്ക് ഗുരുതരമായി പരുക്കേറ്റു. അസം സിംഗ്ലിമാര…
തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഒക്ടോബർ 28) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ്, ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്തര്‍സംസ്ഥാന വടംവലി മത്സരം കാര്‍ഗില്‍ എക്യുപ്‌മെന്റ്‌സ് എം.ഡി എം.…
ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ 'മോൻതാ' ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും…