ബെംഗളൂരു: പൊതു സമൂഹത്തില്‍ സ്‌നേഹവും കാരുണ്യവും സഹിഷ്ണുതയും സൗഹാര്‍ദ്ധവും വളര്‍ത്തുന്നതില്‍ പ്രവാചകന്‍ മുഹമ്മദ് നബി ലോകത്തിന് വലിയ പ്രചോദനമാണ് നല്‍കിയതെന്നും സ്വന്തം ജീവത്തിലൂടെ അദ്ദേഹം അത് പ്രയോഗവല്‍ക്കരിച്ചെന്നും എംഎംഎ ജനറല്‍ സെക്രട്ടറി ടി സി സിറാജുദ്ദിന്‍ പറഞ്ഞു. ആര്‍.സി പുരം ഖുവ്വത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച മീലാദ് സംഗമം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹല്ല് ഖത്തീബ് ഇബ്രാഹിം ഖലീല്‍ ദാരിമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി എം അബ്ദുല്‍ ലത്തീഫ് ഹാജി സ്വാഗതവും സി. എച്ച്.മജീദ് നന്ദിയും പറഞ്ഞു .
സയ്യിദ് അമീനുദ്ദിന്‍ സാഹിബ്, സാബിര്‍ അഹ്‌മദ് ഖാന്‍, സയ്യിദ് തബ്രീസ്, അക്രം പാഷാ, ഷംസുദീന്‍ കൂടാളി, സുബൈര്‍ കായക്കൊടി, ടി സി ഷബീര്‍, കബീര്‍ ജയനഗര്‍ എന്നിവര്‍ പങ്കെടുത്തു. സിദ്ധീഖ് ഉസ്മാന്‍. സി ടി കെ യൂസുഫ്. കെ കെ സലീം ,സി എച് മന്‍സൂര്‍. ജംഷിര്‍ അലി എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. വിദ്യാര്‍ഥികളുടെ കലാമത്സരങ്ങള്‍ക്ക് ജലാലുദ്ദിന്‍ ഫൈസി സഫ്‌റാന്‍ റാഫിഹീ അഫ്‌സല്‍ അന്‍വരി എന്നിവര്‍ നേതൃത്വം നല്‍കി.
SUMMARY: RC Puram Mahal Meelad Sangam
















