ഐപിഎല്‍ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 4 വിക്കറ്റിനു പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ആധികാരിക ജയം. 19.3 ഓവറിൽ 147 റൺസിനിടെ ഗുജറാത്ത് ടീം ഓൾ ഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 13.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എടുത്താണു വിജയം കുറിച്ചത്. ടോസ് നേടിയ ആർസിബി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
23 പന്തിൽ 64 റൺസ് നേടിയ ഹാഫ് ഡുപ്ലെസി, 27 പന്തിൽ 42 റൺസ് നേടിയ വിരാട് കോലി എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തിലാണു ബെംഗളൂരുവിന്റെ വിജയം. ദിനേഷ് കാർത്തിക് (12 പന്തിൽ 21), സ്വപ്നിൽ സിങ് (9 പന്തിൽ 15) എന്നിവരും ടീം സ്കോറിങ്ങിനെ സഹായിച്ചു. ഗുജറാത്ത് താരങ്ങളായ ജോഷ് ലിറ്റിൽ 4 വിക്കറ്റും നൂർ അഹമ്മദ് 2 വിക്കറ്റും നേടി.
സീസണിലെ 52ാം മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ എല്ലാ വിധത്തിലും ആര്‍സിബി കീഴടക്കി. ബെഗളൂരുവില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ പ്രകടനമാണ് ആര്‍സിബി കാഴ്ചവച്ചത്. 37 റണ്‍സെടുത്ത ഷാറൂഖ് ഖാന്‍ ആണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. രാഹുല്‍ തിവാട്ടിയ (35), ഡേവിഡ് മില്ലെര്‍ (30) എന്നിവര്‍ എന്നിവരാണ് കൂടുതല്‍ റണ്‍സ് നേടിയ മറ്റുള്ളവര്‍. രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ മുഹമ്മദ് സിറാജ്, യാഷ് ദയാല്‍, വിജയകുമാര്‍ വൈശാഖ് എന്നിവരും ഒരു വിക്കറ്റ് വീതം നേടിയ കാമെറൂണ്‍ ഗ്രീന്‍, കറന്‍ ശര്‍മ എന്നിവരാണ് ഗുജറാത്തിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. നാല് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി രണ്ട് ഓപണര്‍മാരുടെയും വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് മാന്‍ ഓഫ് ദി മാച്ച്.
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…
ന്യൂഡല്‍ഹി: ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ വി. നാരായണന്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്,…
ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ അധ്യാപക പരിശീലനം 23, 24 തിയതികളിൽ നടക്കും. കർമ്മലാരം ക്ലാരറ്റ് നിവാസിൽ വെച്ച്…
പാലക്കാട്: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ്…
ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ജയമഹൽ കരയോഗത്തിന്റെ 36മത് കുടുംബ സംഗമം ജയമഹോത്സവം ഓഗസ്റ്റ് 24ന് യെലഹങ്കയിലെ…
പാലക്കാട്: പാലക്കാട് വിളത്തൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പിതാവിന്റെ കയ്യില്‍നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് പരാതി. വിളത്തീര്‍…