ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സഹായധനം അനുവദിച്ച് കേന്ദ്രം. 260.56 കോടി രൂപയാണ് അനുവദിച്ചത്. ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതല സമിതിയുടേതാണ് നടപടി.
വയനാട് പുനർനിർമ്മാണത്തിനായി വിദഗ്ദ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2221 കോടി രൂപയാണ് കേരളം അവശ്യപ്പെട്ടത്. ഇത് അനുഭാവപൂർവ്വം പരിഗണിക്കാമെന്നായിരുന്നു കേന്ദ്രം ആദ്യഘട്ട ചർച്ചകളിൽ അറിയിച്ചിരുന്നത്. സമാന ആവശ്യം അന്തിഘട്ട ചർച്ചയിലും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ ചീഫ് സെക്രട്ടറി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, 260.56 കോടി രൂപ കേന്ദ്രം വയനാടിനായി അനുവദിച്ചിരിക്കുന്നത്.
അസമിന് 1270.788 കോടിയും അനുവദിച്ചു. അസം, കേരളം, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് സഹായം. ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചത്. തിരുവനന്തപുരം ഉള്‍പ്പെടെ 11 നഗരങ്ങള്‍ക്ക് അര്‍ബന്‍ ഫ്‌ളഡ് റിസ്‌ക് മാനേജ്‌മെന്റ് പദ്ധതി പ്രകാരം 2444.42 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
SUMMARY: Reconstruction of Wayanad; 260.56 crore from the National Disaster Relief Fund
തൃശൂർ: അതിരപ്പിള്ളി വാച്ചുമരത്ത് നിർത്തിയിട്ടിരുന്നകാർ കാട്ടാനക്കൂട്ടം തകർത്തു. ഓടിക്കൊണ്ടിരിക്കെ തകരാറിലായതിനെ തുടർന്ന് അങ്കമാലി സ്വദേശി നിർത്തിയിട്ട കാറാണ് കാട്ടാനക്കൂട്ടം തകർത്തത്.…
ഡബ്ലിന്‍: കൗണ്ടി കാവനിലെ ബെയിലിബൊറോയില്‍ താമസിച്ചിരുന്ന കോട്ടയം ചാന്നാനിക്കാട് പാച്ചിറ സ്വദേശി ജോണ്‍സണ്‍ ജോയിയെ (34) വീട്ടില്‍ മരിച്ച നിലയില്‍…
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ജൂതദേവാലയത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സംഭവം ഭീകരാക്രമണമെന്ന് പോലീസ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ കൊല്ലപ്പെടുകയും നാല്…
ബെംഗളൂര: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് മുതല്‍ തുടക്കമാകും. രാവിലെ ഒൻപതിന് ഭാഗവത മാഹാത്മ്യ പാരായണം. തുടർന്ന് ഭദ്രദീപ…
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ പൊതുഗതാഗത സംവിധാനമായ ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) സമീപജില്ലകളെ കൂടി ഉള്‍പ്പെടുത്തി കൂടുതൽ സർവീസുകൾ…
ഛത്തീസ്ഗഡ്: ബിജാപൂർ ജില്ലയിൽ 103 മാവോയിസ്റ്റുകൾ സുരക്ഷാ സേനകൾക്ക് മുന്നിൽ കീഴടങ്ങി. കീഴടങ്ങിയ മാവോയിസ്റ്റുകളിൽ 49 പേർ തലയ്ക്ക് ഒരു…