Categories: KARNATAKATOP NEWS

മണ്ണിടിച്ചിൽ; അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ബെംഗളൂരു: ഉത്തര കന്നഡ അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെ മൂന്ന് പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. സൈന്യത്തിന്‍റെ നേതൃത്വത്തിലുള്ള തിരച്ചിലാണ് ഇന്നും നടക്കുന്നത്. ശക്തിയേറിയ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ ഉപയോഗിച്ചാണ് പരിശോധന. ഇന്ന് മുഴുവന്‍ സമയവും സൈന്യം തിരച്ചിലിന്‍റെ ഭാഗമാകും.

പുഴയോട് ചേര്‍ന്നുള്ള തീരത്തെ മണ്ണ് മാറ്റുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇവിടെയും റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തും. എന്തെങ്കിലും സംശയകരമായ വസ്തു കണ്ടെത്തിയാല്‍ ആ ഭാഗത്തെ മണ്ണ് പൂര്‍ണമായും നീക്കി തന്നെ പരിശോധന നടത്താനാണ് തീരുമാനം. അതേസമയം ഈ ഭാഗത്തെ മണ്ണിലും പാറകളിലും ലോഹ അയിരുകളുടെ സാന്നിധ്യം വളരെ കൂടുതലാണ്. അതിനാല്‍ മെറ്റല്‍ ‍‍ഡിറ്റക്ടര്‍ റഡാറിലെ സിഗ്നലുകള്‍ തെറ്റാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കഴിഞ്ഞ ദിവസം റഡാറില്‍ വാഹന സാന്നിധ്യം സ്ഥിരീകരിച്ചതായി ദൗത്യ സംഘം പറഞ്ഞിരുന്നു. എന്നാല്‍ മണ്ണ് നീക്കിയപ്പോള്‍ വന്‍തോതില്‍ ഇരുമ്പ് അയിരുകള്‍ അടങ്ങിയ പാറയാണ് കണ്ടെത്തിയത്. ഇതിന് സമീപത്തെ ഗംഗാവലി പുഴയ്ക്ക്

ആറുമീറ്ററിലധികം ആഴമുണ്ടെന്നാണ് കരുതുന്നത്. മണ്ണിടിച്ചിലിന്‍റെ ഭാഗമായി പുഴയിലും ടണ്‍ കണക്കിന് മണ്ണ് ഒഴുകിയെത്തിയിട്ടുണ്ട്. അതിനടിയിലും അര്‍ജുനോ ലോറിയോ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.

നേവിയുടെ സ്കൂബ ഡൈവിങ് സംഘങ്ങള്‍ ഷിരൂര്‍ മുതല്‍ ഗോകര്‍ണം വരെയുള്ള ഭാഗങ്ങളില്‍ മുങ്ങി തപ്പുന്നുണ്ട്. ഇതുവരെ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. നേരത്തെ ജിപിഎസ് ലൊക്കേഷന്‍ ലഭിച്ചയിടത്തെ മണ്ണ് നീക്കുമ്പോള്‍ അര്‍ജുന്‍റെ ലോറി കണ്ടെത്താന്‍ സാധിക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ മറിച്ചായിരുന്നു സ്ഥിതി.

TAGS: ARJUN | LANDSLIDE
SUMMARY: Rescue team search operation underway for arjun

Savre Digital

Recent Posts

നദിയില്‍ പരിശീലനത്തിനിടെ റാഫ്റ്റ് മറിഞ്ഞ് സൈനികന് ദാരുണാന്ത്യം

ഗാങ്ടോക്ക്: നദിയില്‍ റാഫ്റ്റ് പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് സൈനികന് ദാരുണാന്ത്യം. തിങ്കളാഴ്ച സിക്കിമിലെ പാക്ക്യോങ് ജില്ലയില്‍ ടീസ്റ്റ നദിയില്‍ നടന്ന പരിശീലനത്തിനിടെയാണ്…

55 minutes ago

കൊച്ചി മേയര്‍ സ്ഥാനം വി.കെ. മിനി മോളും ഷൈനി മാത്യുവും പങ്കിടും

കൊച്ചി: വി.കെ. മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ സ്ഥാനം പങ്കിടും. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി…

1 hour ago

കേരളത്തില്‍ എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; 24 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്ത്

തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആറിന്റെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2,54,42,352 പേർ ഫോം പൂരിപ്പിച്ച്‌ നല്‍കി. 24.08 ലക്ഷം പേരാണ് കരട്…

2 hours ago

തടവുകാരില്‍ നിന്ന് കൈക്കൂലി; ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: തടവുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ ജയില്‍ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാള്‍ക്കെതിരെ റിപ്പോർട്ട് നല്‍കി…

2 hours ago

ഡ്രോണ്‍ ഉപയോഗിച്ച്‌ നിയമവിരുദ്ധമായി ദൃശ്യങ്ങള്‍ പകര്‍ത്തി; മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കി ദിലീപിന്റെ സഹോദരി

കൊച്ചി: നടൻ ദിലീപിന്റെ സ്വകാര്യ വസതിയില്‍ ഡ്രോണ്‍ പറത്തി നിയമവിരുദ്ധമായി നിരീക്ഷണം നടത്തുകയും ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്ത സംഭവത്തില്‍ വാർത്താ…

3 hours ago

ശബരിമല സ്വര്‍ണക്കൊള്ള കേസ്: അന്വേഷണം ഏറ്റെടുക്കാൻ തയാറെന്ന് സിബിഐ ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. കേസിലെ സാമ്പത്തിക ഇടപാടുകള്‍ എൻഫോഴ്സ്മെന്റ്…

4 hours ago