Categories: KARNATAKATOP NEWS

ഉഷ്ണതരംഗം; കർണാടകയിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആറ് ജില്ലകളിൽ റെഡ് അലർട്ട്. മെയ്‌ ഒമ്പത് വരെ ബാഗൽകോട്ട്, ബെളഗാവി, ധാർവാഡ്, ഗദഗ്, ഹാവേരി, കൊപ്പാൾ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഈ ജില്ലകളിലെ താപനില 46 ഡിഗ്രി സെൽഷ്യസിനു മുകളിലെത്താൻ സാധ്യതയുണ്ടെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിവാരണ കേന്ദ്രം (കെഎസ്എൻഡിഎംസി) മുന്നറിയിപ്പ് നൽകി.

മെയ് രണ്ടിന് മാണ്ഡ്യ (47.6), റായ്ച്ചൂർ (46.7), കലബുർഗി (46.1), യാദഗിർ (46) എന്നീ നാല് ജില്ലകൾ താപനില 46 ഡിഗ്രി കടന്നിരുന്നു. സമാന സ്ഥിതി വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത. കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയും വേനൽ ചൂടിനാണ് സംസ്ഥാനം സാക്ഷ്യം സഹിക്കുന്നത്.

അതേസമയം, കർണാടകയുടെ മറ്റ് ഭാഗങ്ങളായ കുടക്, ഉഡുപ്പി, ഹാസൻ, ശിവമോഗ, ചിക്കമഗളൂരു, ഉത്തര കന്നഡ എന്നിവിടങ്ങളിൽ മെയ് 6 വരെ 33 മുതൽ 40 ഡിഗ്രി വരെ താപനില അനുഭവപ്പെടുമെന്ന് കെഎസ്എൻഡിഎംസി അറിയിച്ചു.

 

Savre Digital

Recent Posts

തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ; പ്രഖ്യാപനവുമായി നിതീഷ് കുമാര്‍

പറ്റ്ന: ബിഹാർ നിയമസഭ തിരെഞ്ഞടുപ്പ് അടുത്തിരിക്കെ വമ്പൻ പദ്ധതികളുടെ പ്രഖ്യാപനം തുടർന്ന് ജെഡിയു സർക്കാർ. സംസ്ഥാനത്തെ യുവ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ്…

38 minutes ago

പാല്‍ വില വര്‍ധിപ്പിക്കും; നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വർധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വർധനയുണ്ടാകുക. മില്‍മയ്ക്കാണ് പാല്‍വില…

2 hours ago

തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു

തിരുവനന്തപുരം: പേട്ടയില്‍ ട്രെയിൻ തട്ടി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ ഹരിവിശാലാക്ഷി, വിനോദ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി…

3 hours ago

പാലിയേക്കരയിലെ ടോള്‍ നിരോധനം തുടരും; തിങ്കളാഴ്ചയോടെ തീരുമാനമെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയപാതയില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് താല്‍ക്കാലികമായി നിർത്തിവെച്ച ഹൈക്കോടതി നടപടി തുടരും. ടോള്‍ പിരിവ് പുനഃസ്ഥാപിക്കാൻ അനുവദിക്കണമെന്നു കാട്ടി…

3 hours ago

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേരെ കാണാതായി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ കനത്ത മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴ് പേരെ കാണാതായതായി റിപ്പോർട്ട്. ബുധനാഴ്ച രാത്രിയില്‍ ഉണ്ടായ…

4 hours ago

സ്വര്‍ണവിലയിൽ വൻ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ 82000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ്…

5 hours ago