LATEST NEWS

ഹൈകോടതി വിധി ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസെടുത്തു

തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്ന സലീമിനെതിരെ പോലീസ് കേസെടുത്തു. പടിഞ്ഞാറേ നടയില്‍ നിന്ന് റീല്‍സ് ചിത്രീകരിച്ചെന്ന അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയിലാണ് കേസെടുത്തത്. ജസ്ന സലീമിനൊപ്പം ആർ എൽ ബ്രൈറ്റ് ഇൻ എന്ന വ്ളാഗർക്കെതിരെയും കേസെടുത്തിട്ടുണ്ട്. നേരത്തെ ഇവർ റിയൽസ് ചിത്രീകരിച്ചതും കേക്ക് മുറിച്ചതും ഹൈക്കോടതിയിൽ പരാതിയായി എത്തിയിരുന്നു. തുടർന്ന് ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിൽ ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം നിലനിൽക്കുകയാണ് ജസ്ന വീണ്ടും റീൽസ് ചിത്രീകരിച്ചത്.

നേരത്തെ, ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പോലീസിൽ പരാതി നൽകിയിരുന്നു. വീഡിയോ ചിത്രീകരിക്കുന്നത് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നാണ് പരാതി. ജാസ്മിൻ ജാഫർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകി റീൽസ് പോസ്റ്റ് ചെയ്തത്.
SUMMARY: Reels shooting again at Guruvayur temple in violation of High Court order; Case registered against Jasna Salim

NEWS DESK

Recent Posts

മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ്​ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിൽ…

16 minutes ago

പിണ്ഡോദരി മോളേ, നിന്റെ ഭര്‍ത്താവ് പെണ്ണ് കേസില്‍പെട്ടതിനേക്കാള്‍ നീ വിഷമിക്കും; നടി സ്നേഹയ്ക്കെതിരെ സത്യഭാമ

കൊച്ചി: നർത്തകൻ ആർ.എല്‍.വി. രാമകൃഷ്ണനെതിരെ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ, പ്രശസ്ത നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച്‌ കലാമണ്ഡലം…

24 minutes ago

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡല്‍ഹി: ശ്വാസതടസത്തെ തുടർന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.…

1 hour ago

കുതിച്ചുയര്‍ന്ന് സ്വര്‍ണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധന. ഇന്ന് പവന് 440 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 12,725…

3 hours ago

50 ശതമാനം വരെ ഡിസ്കൗണ്ട്; ലുലുവിൽ എൻഡ് ഓഫ് സീസൺ സെയിൽ ജനുവരി എട്ടു മുതൽ

ബെംഗളൂരു: ലുലുവില്‍ നടക്കുന്ന ഏറ്റവും വലിയ ഷോപ്പിംഗ് വിരുന്നായ 'എൻഡ് ഓഫ് സീസൺ സെയിലിന് ജനുവരി എട്ടു മുതൽ തുടക്കമാകും.…

3 hours ago

ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ എത്തുന്നു; ശനിയാഴ്ച രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും…

4 hours ago