Categories: LATEST NEWS

പ്രവാസികള്‍ക്ക് ആശ്വാസം; കേരളത്തിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാൻ എയര്‍ ഇന്ത്യ എക്സ്‍പ്രസ്

മസ്കത്ത്: വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെത്തുടർന്ന് ദുരിതത്തിലായ ഒമാൻ പ്രവാസികള്‍ക്ക് ആശ്വാസവാർത്ത. കണ്ണൂർ സർവീസിന് പിന്നാലെ മസ്‌കത്ത്-തിരുവനന്തപുരം സർവീസും കമ്പനി പുനഃസ്ഥാപിച്ചു. ഏപ്രില്‍ 5 മുതല്‍ ഏപ്രില്‍ 30 വരെയുള്ള പുതിയ ഷെഡ്യൂളിലാണ് തിരുവനന്തപുരം സർവീസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പത്ത് ദിവസം മുമ്പ് മസ്‌കത്തില്‍ നിന്നുള്ള എല്ലാ കേരള സർവീസുകളും റദ്ദാക്കിയത് പ്രവാസികള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. തിങ്കള്‍, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് തിരുവനന്തപുരത്തേക്കുള്ള സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മസ്‌കത്തില്‍ നിന്ന് രാത്രി 11:25-ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 4:55-ന് തിരുവനന്തപുരത്ത് എത്തും. ഇതേ ദിവസങ്ങളില്‍ തന്നെ രാത്രി 8:10-ന് പുറപ്പെട്ട് പുലർച്ചെ 1:20-ന് എത്തുന്ന രീതിയിലാണ് കണ്ണൂർ സർവീസും ക്രമീകരിച്ചിരിക്കുന്നത്.

അതേസമയം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള സർവീസുകള്‍ പുതിയ ഷെഡ്യൂളിലും ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് യാത്രക്കാർക്ക് തിരിച്ചടിയാണ്. ഈ സെക്ടറുകളിലേക്കുള്ള സർവീസുകള്‍ എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തില്‍ എയർ ഇന്ത്യ എക്സ്പ്രസ് ഇതുവരെ വ്യക്തത നല്‍കിയിട്ടില്ല. അവധിക്കാലം ആരംഭിക്കാനിരിക്കെ തിരുവനന്തപുരം, കണ്ണൂർ ഭാഗങ്ങളിലുള്ളവർക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകും.

SUMMARY: Relief for expatriates; Air India Express to resume services to Kerala

NEWS BUREAU

Recent Posts

നിതിൻ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ ആക്ഷൻ കൗണ്‍സില്‍

തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍…

25 minutes ago

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുത്; നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് നിര്‍ദേശം നല്‍കി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍…

1 hour ago

വിവിധ തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ഇ.​ബി​യി​ൽ ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്ക​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ ത​സ്​​തി​ക​ക​ളി​ലേ​ക്ക് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി തീ​രു​മാ​നി​ച്ചു. ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് (ജി​ല്ലാ​ത​ലം) -…

2 hours ago

സ്വത്തുവിവരത്തില്‍ പൊരുത്തക്കേട്; നടൻ വിജയ്‌ക്ക് കോടതി നോട്ടീസ്

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളില്‍ നൂറു കോടിയിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന്…

2 hours ago

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

ബെംഗളൂരു: മൈസൂരു ജില്ലയിലെ കെ.ആർ. നഗർ, പെരിയപട്ടണ താലൂക്കുകളിൽ കാവേരി നദിയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു…

4 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസില്‍ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം…

4 hours ago