CINEMA

പ്രശസ്ത തമിഴ് സംവിധായകൻ വേലു പ്രഭാകരൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകന്‍ വേലു പ്രഭാകരന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. പ്രശസ്ത തമിഴ് സംവിധായകൻ വേലു പ്രഭാകരൻ (68) അന്തരിച്ചു. സംവിധായകൻ എന്ന നിലയിലാണ് ശ്രദ്ധ നേടിയതെങ്കിലും ഛായാഗ്രഹകനായും നടനായും വേലു പ്രാഭാകരൻ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഛായാഗ്രാഹകനായി സിനിമയില്‍ തുടക്കം കുറിച്ച വേലു പ്രഭാകരന്‍, 1989 ല്‍ നാളെയ മനിതന്‍ എന്ന സിനിമയിലൂടെയാണ് ആദ്യമായി സംവിധായകന്റെ മേലങ്കിയണിയുന്നത്. പിറ്റേവര്‍ഷം ഇതിന്റെ തുടര്‍ച്ചയായി അതിശയ മനിതന്‍ എന്ന സിനിമ സംവിധാനം ചെയ്തു. തുടര്‍ന്ന് ചെയ്ത അസുരന്‍, രാജാലി എന്നീ സിനിമകള്‍ പരാജയമായി.

വേലു പ്രഭാകരന്‍ സംവിധാനം ചെയ്ത കാതല്‍ അരംഗം ഏറെ വിവാദമായി. തമിഴ് നാട്ടിലെ ജാതിയും ലൈംഗികതയും ഇതിവൃത്തമാക്കിയുള്ള ചിത്രമായിരുന്നു കാതല്‍ അരംഗം. പല ഭാഗങ്ങളും നീക്കം ചെയ്യണമെന്ന് സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഏതാനും സീനികള്‍ ഒഴിവാക്കിയും സംഭാഷണം മ്യൂട്ട് ചെയ്തും കാതല്‍ കഥൈ എന്ന പേരില്‍ റിലീസ് ചെയ്യുകയായിരുന്നു.

കടവുള്‍, ശിവന്‍, ഒരു ഇയക്കുണരില്‍ കാതല്‍ ഡയറി തുടങ്ങിയവ വേലു പ്രഭാകരന്‍ സംവിധാനം ചെയ്ത സിനിമകളാണ്. ‘ഗാങ്സ് ഓഫ് മദ്രാസ്’, ‘കാഡവര്‍’, ‘പിസ്സ 3: ദി മമ്മി’, ‘റെയ്ഡ്’, ‘വെപ്പണ്‍’, ‘അപ്പു ഢക എസ്ടിഡി’ തുടങ്ങിയ സിനിമകളില്‍ വേലു പ്രഭാകരന്‍ അഭിനയിച്ചിട്ടുണ്ട്. അവസാനമായി അഭിനയിച്ചത് ഗജാന എന്ന ചിത്രത്തിലായിരുന്നു. നടിയും സംവിധായകയുമായ ജയാദേവിയെയാണ് ആദ്യം വിവാഹം കഴിച്ചത്. പിന്നീട് വിവാഹമോചനം നേടിയ വേലു പ്രഭാകരന്‍ 2017 ല്‍ ഷേര്‍ളി ദാസിനെ വിവാഹം കഴിച്ചു.

അദ്ദേഹത്തിന്റെ വിയോഗത്തിൽ തമിഴ് സിനിമാ ലോകവും ആരാധകരും അനുശോചനം രേഖപ്പെടുത്തി

SUMMARY: Renowned Tamil director Velu Prabhakaran passes away

NEWS DESK

Recent Posts

കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് വടംവലി മത്സരം; എവര്‍ഷൈന്‍ കൊണ്ടോട്ടി ചാമ്പ്യന്‍മാര്‍

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ്, ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്തര്‍സംസ്ഥാന വടംവലി മത്സരം കാര്‍ഗില്‍ എക്യുപ്‌മെന്റ്‌സ് എം.ഡി എം.…

20 minutes ago

‘മോൻത’ ചുഴലിക്കാറ്റ്; മൂന്ന് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, അതീവ ജാഗ്രത

ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ 'മോൻതാ' ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും…

1 hour ago

നോർക്ക അപേക്ഷകൾ കൈമാറി

ബെംഗളൂരു: സുല്‍ത്താന്‍പാളയ സെൻറ് അൽഫോൻസാ ഫൊറോനാ ചർച്ച് അസോസിയേഷൻന്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡിനുള്ള അപേക്ഷകൾ പിതൃവേദി പ്രസിഡന്റ്…

1 hour ago

മു​സ്ത​ഫാ​ബാ​ദി​ന്റെ പേ​ര് മാ​റ്റു​മെ​ന്ന് യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ലഖിംപൂർ ഖേരി ജില്ലയിലെ മുസ്തഫാബാദ് ഗ്രാമത്തിന്റെ പേര് കബീർധാം എന്നാക്കി മാറ്റും. തിങ്കളാഴ്ച സ്മൃ​തി മ​ഹോ​ത്സ​വ് മേ​ള…

2 hours ago

തെരുവുനായ വിഷയത്തില്‍ അസാധാരണ നീക്കവുമായി സുപ്രീംകോടതി

ന്യൂഡൽഹി: തെരുവ് നായ പ്രശ്നത്തില്‍ അസാധാരണ നീക്കവുമായി സുപ്രീം കോടതി. പശ്ചിമ ബംഗാള്‍, തെലങ്കാന ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ…

2 hours ago

മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യം: ബി​നോ​യ് വി​ശ്വം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച പ​രാ​ജ​യ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്…

2 hours ago