Categories: KARNATAKATOP NEWS

രേണുകസ്വാമി കൊലക്കേസ്; വാദം കേൾക്കുന്നത് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റും

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ വാദം കേൾക്കുന്നത് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. നടൻ ദർശൻ, പവിത്ര ഗൗഡ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ഉൾപ്പെട്ട കേസായതിനാൽ പല കാരണങ്ങളും ചൂണ്ടിക്കാട്ടി വിചാരണ നീട്ടിക്കൊണ്ടുപോകുകയാണ് ഇപ്പോഴത്തെ അവസ്ഥ. ഇരയ്ക്ക് ഉടൻ നീതി നൽകേണ്ടത് അത്യാവശ്യമാണ്. ഇക്കാരണത്താലാണ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് കേസ് മാറ്റാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.

കേസിൽ ദർശൻ ഉൾപ്പെടെ 17 പ്രതികൾക്കെതിരെ 3,991 പേജുള്ള കുറ്റപത്രമാണ് ബെംഗളൂരു പൊലീസ് കഴിഞ്ഞയാഴ്ച സമർപ്പിച്ചത്. കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റുന്നതിൽ പോലീസ് നിയമവിദഗ്ധരുമായി ചർച്ച ചെയ്തതായി ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.  അതേസമയം കുറ്റപത്രത്തിലും അന്വേഷണത്തിനിടെ ശേഖരിച്ച മറ്റ് വസ്തുക്കളിലും അടങ്ങിയിരിക്കുന്ന രഹസ്യവിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് സിംഗിൾ ബെഞ്ച് അധ്യക്ഷനായ ജസ്റ്റിസ് ഹേമന്ത് ചന്ദൻഗൗഡർ ഉത്തരവിട്ടു.

രേണുകസ്വാമി വധക്കേസുമായി ബന്ധപ്പെട്ട് ജൂൺ 11ന് അറസ്റ്റിലായ ദർശൻ ജൂൺ 22 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. നിലവിൽ ബല്ലാരി ജയിലിലാണ് ദർശൻ. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയവേ നടന് വിഐപി പരിഗണന ലഭിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ജയിൽ മാറ്റിയത്. സംഭവത്തിൽ പരപ്പന അഗ്രഹാര ജയിലിൽ ചീഫ് സൂപ്രണ്ട് ഉൾപ്പെടെ ഒമ്പത് ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.

TAGS: BENGALURU | RENUKASWAMY MURDER CASE
SUMMARY: Karnataka govt. to have fast track court to hear Renukaswamy murder case

Savre Digital

Recent Posts

സി.ബി.എസ്.ഇ: പത്ത്, 12 ക്ലാസ് പരീക്ഷ ഫെബ്രു 17 മുതല്‍

ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…

5 hours ago

ആഭ്യന്തരയുദ്ധം: സുഡാനിൽ ആർഎസ്എഫ് ക്രൂരത, 460 പേരെ കൊന്നൊടുക്കി

ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്…

5 hours ago

സംസ്ഥാനത്ത് എ​സ്ഐ​ആ​റി​ന് തു​ട​ക്കം; ഗ​വ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…

6 hours ago

കെഎൻഎസ്എസ് കരയോഗങ്ങളുടെ കുടുംബസംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…

6 hours ago

ഓഡിഷനെത്തിയ 17 കുട്ടികളെ സിനിമാ സ്റ്റുഡിയോ ജീവനക്കാരൻ ബന്ദികളാക്കി; പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു

മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ  യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…

7 hours ago

‘തുടക്കം’; വിസ്മയ മോഹൻലാൽ അഭിനയ രംഗത്ത്, അതിഥി വേഷത്തിൽ മോഹൻലാല്‍, പ്രധാന വേഷത്തിൽ ആന്‍റണി പെരുമ്പാവൂരിന്റെ മകനും

കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…

8 hours ago