Categories: KARNATAKATOP NEWS

രേണുകാസ്വാമി കൊലക്കേസ്: കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ അറസ്റ്റില്‍

ബെംഗളൂരു: രേണുകാസ്വാമി വധക്കേസില്‍ കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തുഗുദീപ അറസ്റ്റില്‍. മൈസൂരുവിലെ ഫാം ഹൗസില്‍ നിന്ന് ബെംഗളൂരു സിറ്റി പോലീസാണ് ചൊവ്വാഴ്ച ദര്‍ശനെ അറസ്റ്റ് ചെയ്തത്. ദര്‍ശനൊപ്പം മറ്റ് 9 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

താനുമായി അടുപ്പമുള്ള ഒരു നടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു എന്നാരോപിച്ച്‌ രേണുകാ സ്വാമിക്ക് ദര്‍ശന്റെ താമസസ്ഥലത്തുവെച്ച്‌ മര്‍ദ്ദനമേറ്റിരുന്നതായി ചിലര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ശനിയാഴ്ച കാമാക്ഷി പാളയത്ത് ഒരു പാലത്തിന് കീഴില്‍ നിന്നും നായ ഭക്ഷിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. സമീപത്തെ ഒരു അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരനാണ് പോലീസിനെ വിവരം വിളിച്ചു പറഞ്ഞത്.

തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയില്‍ മെഡിക്കല്‍ഷോപ്പ് ജീവനക്കാരനായ രേണുകാസ്വാമി എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും അറസ്റ്റുകളിലുമാണ് കൊലപാതകത്തില്‍ ദര്‍ശന്റെ സാന്നിദ്ധ്യം ബോധ്യപ്പെട്ടതും അറസ്റ്റ് ചെയ്തതും.

ദര്‍ശന്റെ സാന്നിദ്ധ്യത്തില്‍ അക്രമിസംഘം ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയെ മര്‍ദ്ദിച്ച കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. അതിന് ശേഷം മൃതദേഹം പാലത്തിനടിയില്‍ സംസ്‌ക്കരിച്ചു. ഒരുമാസം മുമ്പ് നടന്ന സംഭവത്തില്‍ ഒരു കന്നഡ നടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്നും പോലീസ് പറയുന്നു. നടിയ്ക്ക് രേണുകാസ്വാമി ചില അശ്‌ളീല സന്ദേശം അയച്ചിരുന്നതായും ഇതിന്റെ പേരിലാണ് ദര്‍ശനും കൂട്ടുകാരും ചേര്‍ന്ന് രേണുകാസ്വാമിയെ കൊലപ്പെടുത്തിയതെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

കേസില്‍ പേര് പരാമര്‍ശിക്കപ്പെട്ട നടിയുമായി ദര്‍ശന് ബന്ധമുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. കന്നഡ നടന്‍ ദര്‍ശന്റെ ഭാര്യ വിജയ ലക്ഷ്മി തന്റെ വിവാദ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്റെ പേരില്‍ നടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

TAGS: KARNATAKA |  LATEST NEWS | DARSHAN THOOGUDEEPA
KEYWORDS: Renuka Swamy murder case: Kannada actor Darshan arrested

Savre Digital

Recent Posts

കേരളത്തില്‍ നിന്നുള്ള അല്‍ഹിന്ദ് എയറിനൊപ്പം ഫ്‌ലൈ എക്‌സ്പ്രസിനും ശംഖ് എക്‌സ്പ്രസിനും അനുമതി; ഇന്ത്യൻ ആകാശത്ത് മൂന്ന് പുതിയ വിമാന കമ്പനികൾ കൂടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…

4 hours ago

കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ടു; ഡ്രൈവർ മരിച്ചു

ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…

5 hours ago

കേരള ഫുട്ബോൾ‌ മുൻതാരം എ ശ്രീനിവാസൻ അന്തരിച്ചു

കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…

5 hours ago

കാ​ർ അപകടം; മൂ​ന്ന് പേ​ർ മ​രി​ച്ചു, ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​ പ​രുക്ക്

ബെംഗ​ളൂ​രു: ബെല്ലാരി തെ​ക്ക​ല​ക്കോ​ട്ട​യ്ക്ക് സ​മീ​പം കാ​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. സി​രു​ഗ​പ്പ സ്വ​ദേ​ശി​ക​ളാ​യ പ്ര​സാ​ദ് റാ​വു (75),…

6 hours ago

2027 ഡിസംബറോടെ ബെംഗളൂരു മെട്രോ റെയില്‍ ശൃംഖല 175 കിലോമീറ്ററിലേക്ക് വികസിപ്പിക്കും; ഡി കെ ശിവകുമാര്‍

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

7 hours ago

സംസ്ഥാനത്ത് പുതിയ തിരിച്ചറിയല്‍ രേഖ; ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കുംമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…

8 hours ago