LATEST NEWS

ധര്‍മസ്ഥലയിലെ തിരച്ചിലില്‍ അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

ബെംഗളൂരു: ധര്‍മസ്ഥലയിലെ കൂട്ടക്കൊലപാതകം സംബന്ധിച്ച വെളിപ്പെടുത്തലിൽ നിര്‍ണ്ണായകമായി ആറാം പോയിന്റിലെ തിരച്ചില്‍. പ്രദേശത്തെ തിരച്ചിലില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചതായാണ് വിവരം. മുൻ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ സ്ഥലത്ത് രണ്ടടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ലഭിച്ചത് മനുഷ്യന്റെ അസ്ഥികളാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടുദിവസമായി നടക്കുന്ന പരിശോധനയില്‍ ആദ്യമായാണ് അവശിഷ്ടം ലഭിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന ഫോറന്‍സിക് സംഘം കൂടുതല്‍ പരിശോധനയ്ക്കായി അവശിഷ്ടങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ശുചീകരണ തൊഴിലാളി കഴിഞ്ഞ ദിവസങ്ങളിൽ ചൂണ്ടിക്കാണിച്ച അഞ്ച് ഇടങ്ങളില്‍നിന്നും മനുഷ്യാവശിഷ്ടങ്ങളുടെ ഒരു തെളിവും ലഭിച്ചിച്ചിരുന്നില്ല. ഫോറന്‍സിക് വിദഗ്ധര്‍, വനം ഉദ്യോഗസ്ഥര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, ആന്റി-നക്‌സല്‍ ഫോഴ്സ് (എഎന്‍എഫ്) ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, തൊഴിലാളികള്‍ എന്നിവരടങ്ങുന്ന ഒരു വലിയ സംഘമാണ് പരിശോധനയ്ക്കായി ഉള്ളത്.
SUMMARY: Reports suggest skeletal remains have been found during a search in Dharmasthala

NEWS DESK

Recent Posts

സര്‍ക്കാര്‍ ബ്രാൻഡിക്ക് പേരിടാൻ അവസരം; തിരഞ്ഞെടുക്കുന്നവര്‍ക്ക് 10,000 സമ്മാനം

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്‌കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…

35 minutes ago

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10…

1 hour ago

കടുത്തുരുത്തി മുൻ‌ എംഎല്‍എ പി.എം. മാത്യു അന്തരിച്ചു

കോട്ടയം: മുൻ കടുത്തുരുത്തി എം.എല്‍.എ പി.എം. മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…

2 hours ago

എബിവിപി പ്രവര്‍ത്തകന്‍ വിശാല്‍ വധക്കേസ്; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ്…

3 hours ago

ശബരിമല സ്വര്‍ണ മോഷണക്കേസ്: അന്വേഷണസംഘം വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…

4 hours ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…

5 hours ago