LATEST NEWS

റിപ്പബ്ലിക് ദിനാഘോഷം; ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂര്‍ത്തിയായി

ബെംഗളൂരു: ബെംഗളൂരുവിലെ ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. മനേക് ഷാ പരേഡ് മൈതാനത്ത് നാളെ രാവിലെ 8.58 നാണ് പരിപാടികള്‍  ആരംഭിക്കുന്നത്. 9ന് ഗവർണർ താവർചന്ദ് ഗെലോട്ട് ദേശീയ പതാക ഉയർത്തും. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകും. കർണാടക സ്റ്റേറ്റ് റിസർവ് പോലീസ്, സിറ്റി ആംഡ് റിസർവ്, ഇന്ത്യൻ ആർമി, ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, എയർഫോഴ്സ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് തുടങ്ങിയ സേനാസംഘങ്ങൾ പരേഡിൽ അണിനിരക്കും. പരേഡിനെ ഗവർണർ താവർചന്ദ് ഗഹ്‌ലോത് അഭിവാദ്യംചെയ്യും. സാംസ്കാരിക പരിപാടികളും ടാബ്ലോകളുമുണ്ടാകും. സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, എൻസിസി, വിവിധ സ്‌കൂൾ വിദ്യാർഥികൾ എന്നിവരുടെ പങ്കാളിത്തവും ഉണ്ടാകും.

സുരക്ഷയുടെ ഭാഗമായി മനേക് ഷാ പരേഡ് മൈതാനത്തും സമീപ സ്ഥലങ്ങളിലും 2000 പോലീസുകാരെ വിന്യസിക്കും. 100 സിസിടിവി ക്യാമറകൾ, 4 ബാഗേജ് സ്കാനറുകൾ, സമഗ്ര ട്രാഫിക് മാനേജ്മെന്റ് സംവിധാനം എന്നിവ ഏർപ്പെടുത്തി. ആംബുലൻസുകൾ, ആരോഗ്യപ്രവർത്തകർ എന്നിവരെയും സജ്ജമാക്കും. അടിയന്തര സാഹചര്യമുണ്ടായാൽ നഗരത്തിലെ ചില ആശുപത്രികളിൽ കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. പരിപാടി കാണാൻ ആഗ്രഹിക്കുന്നവർ രാവിലെ 8.30-ന് മുൻപ്‌ ഗ്രൗണ്ടിലെത്തണം. എട്ട് മണിക്കുശേഷം സന്ദർശകരെ അനുവദിക്കില്ല.

ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ചീഫ് കമ്മിഷണർ മഹേശ്വർ റാവു, സീമന്ത് കുമാർ സിങ്, ബെംഗളൂരു അർബൻ ജില്ലാ കലക്ടർ ജി. ജഗദീശ എന്നിവർ റിപ്പബ്ലിക് ദിനാഘോഷ ഒരുക്കങ്ങൾ വിലയിരുത്തി.
SUMMARY: Republic Day celebrations; Preparations complete at Field Marshal Manekshaw Parade Ground

NEWS DESK

Recent Posts

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

20 minutes ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

33 minutes ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

1 hour ago

പാലക്കാട്ട് രണ്ടുപേര്‍ മുങ്ങിമരിച്ചു

പാലക്കാട്‌: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…

2 hours ago

ഇരട്ട പൗരത്വം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…

2 hours ago

കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി

തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…

3 hours ago