Categories: KARNATAKATOP NEWS

ഷിരൂർ മണ്ണിടിച്ചിൽ; അർജുനായുള്ള തിരച്ചിൽ വെള്ളിയാഴ്ച പുനരാരംഭിക്കും

ബെംഗളൂരു: അങ്കോള – ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ വെള്ളിയാഴ്ച പുനരാരംഭിക്കും. കാലാവസ്ഥ അനുകൂലമെങ്കിൽ ബുധനാഴ്ച ഡ്രഡ്‍ജർ ഗോവയിൽ നിന്നും പുറപ്പെടും. പ്രദേശത്തെ കാലാവസ്ഥ മെച്ചപ്പെടുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ (ഐഎംഡി) വിലയിരുത്തൽ.

ഗംഗാവലിപ്പുഴയിലെ ഒഴുക്ക് നിലവിൽ തിരച്ചിലിന് അനുകൂലമെന്നും വിലയിരുത്തലുണ്ട്. ഡ്രഡ്‍ജർ ഗോവയിൽ നിന്ന് ഷിരൂരിലേക്ക് ഡ്രഡ്‍ജർ എത്തിക്കാൻ 30-40 മണിക്കൂർ സമയം ആവശ്യമാണ്. നിലവിലെ കാലാവസ്ഥാ പ്രവചനം പ്രകാരം സെപ്റ്റംബർ 11 വരെ ഉത്തരകന്നഡയിലും കർണാടകയുടെ തീരദേശജില്ലകളിലും യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്.

സ്വകാര്യ ഡ്രഡ്‍ജിംഗ് കമ്പനിയുടെ ഡ്രഡ്‍ജർ ആണ് ടഗ് ബോട്ടിൽ സ്ഥലത്തേക്ക് കൊണ്ട് വരിക. ഈ തിരച്ചിലിന് ആവശ്യമായ എല്ലാ ചെലവുകളും വഹിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അർജുന്‍റെ കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു.

TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for arjun to continue by friday

Savre Digital

Recent Posts

തൃ​ശൂ​രി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി പൊ​ള്ള​ലേ​റ്റു മ​രി​ച്ചു

തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…

2 minutes ago

ക​ന്ന​ഡ ന​ടി​യെ ഭ​ർ​ത്താ​വ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി

ബെംഗളൂരു: ക​ന്ന​ഡ ന​ടി ചൈ​ത്രയെ ഭ​ർ​ത്താ​വ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. നടിയുടെ സ​ഹോ​ദ​രി ലീ​ല ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.…

9 minutes ago

ലോകത്തെ ഞെട്ടിച്ച സിഡ്‌നി ബോണ്ടി ബീച്ച് വെടിവെപ്പ്: അക്രമികളിൽ ഒരാൾ ഹൈദരാബാദ് സ്വദേശി

ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…

33 minutes ago

പിണറായിയില്‍ സ്ഫോടനം; സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി അറ്റു, പൊട്ടിയത് ബോംബല്ലെന്ന് പോലിസ്

ക​ണ്ണൂ​ർ: പി​ണ​റാ​യി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ കൈ​പ്പ​ത്തി അ​റ്റു​പ്പോ​യി. ചൊ​വ്വാ​ഴ്ച പി​ണ​റാ​യി വേ​ണ്ടു​ട്ടാ​യി ക​നാ​ൽ ക​ര​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ…

41 minutes ago

ഹാസനിൽ മലയാളി ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകന്‍ വാട്ടര്‍ ടാങ്കിൽ വീണ് മരിച്ചു

ബെംഗളൂരു: കർണാടകയിലെ ഹാസനിൽ മൂന്ന് വയസ്സുകാരനായ മലയാളി ബാലന്‍ വാട്ടര്‍ ടാങ്കിൽ വീണ് മരിച്ചു. കാസറഗോഡ് ചിറ്റാരിക്കാൽ സ്വദേശികളായ കാനാട്ട്…

2 hours ago

ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്

ബെംഗളൂരു: ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബെംഗളൂരു ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്. സെന്റ് മാര്‍ക്കസ് റോഡിലെ ബാസ്റ്റ്യന്‍…

2 hours ago