Categories: KARNATAKATOP NEWS

സർക്കാർ കരാറുകളിലെ സംവരണം; ന്യുനപക്ഷത്തിലെ എല്ലാ വിഭാഗക്കാർക്കും അർഹമായ ആനുകൂല്യം ലഭിക്കുമെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: സർക്കാർ കരാറുകളിൽ ന്യുനപക്ഷത്തിൽ പെട്ട എല്ലാ വിഭാഗക്കാർക്കും അർഹമായ ആനുകൂല്യം ലഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. സർക്കാർ കരാറുകളിൽ ന്യൂനപക്ഷങ്ങൾക്ക് നാല് ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനെതിരെ ബിജെപി ഉന്നയിച്ച എതിർപ്പുകൾ വസ്തുതകൾ പരിശോധിക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗികമായി എതിർക്കുന്നുണ്ടെങ്കിലും കോൺഗ്രസ് നയങ്ങളെ ബിജെപി ഇഷ്ടപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളെ ഉയർത്തുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പരിഗണിക്കണമെന്നാണ് കോൺഗ്രസ് പാർട്ടി ആഗ്രഹിക്കുന്നത്. പിന്നാക്കം നിൽക്കുന്നവർ സാമ്പത്തികമായി ഉന്നതി പ്രാപിക്കുന്നത് കാണാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. കരാറുകളിൽ നാല് ശതമാനം സംവരണം എന്നത് മുസ്‌ലിം വിഭാഗത്തിന് മാത്രമല്ലെന്നും എല്ലാ പിന്നാക്ക വിഭാഗങ്ങൾക്കും ബാധകമാണെന്ന് അദ്ദേഹം നേരത്തെയും വ്യക്തമാക്കിയിരുന്നു.

സംവരണ നിയമത്തിൽ ഭേദ​ഗതി വരുത്താൻ കഴിഞ്ഞ ദിവസം കർണാടക മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാൽ കോൺഗ്രസ് പ്രീണന രാഷ്ട്രീയം പയറ്റുകയാണെന്നായിരുന്നു ഈ തീരുമാനത്തോടുള്ള ബിജെപി പ്രതികരണം. ഇതിന് പിന്നാലെയാണ് ഡി.കെ ശിവകുമാറിന്റെ പ്രതികരണം.

TAGS: KARNATAKA | DK SHIVAKUMAR
SUMMARY: Reservation applicable for all those deserves, says dk

Savre Digital

Recent Posts

യുവ സന്യാസി റെയ്ല്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍

തൃശൂർ: മലയാളിയായ യുവ സന്യാസിയെ തെലങ്കാനയിലെ റെയ്ല്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാളില്‍ സന്യാസ ജീവിതം നയിച്ചിരുന്ന ശ്രിബിന്‍…

54 seconds ago

നെലമംഗല-ബെംഗളൂരു ദേശീയ പാതയിലെ ടോൾ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: നെലമംഗല-ബെംഗളൂരു ദേശീയ പാതയിലെ ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയപാത അതോറിറ്റി. 19.5 കിലോമീറ്റർ പാതയിൽ ചൊവ്വാഴ്ച മുതൽ പുതിയ…

7 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം ആറ്റിങ്ങൽ ചെമ്പൂർ സ്വദേശി എൻ രംഗനാഥൻ (79) ബെംഗളൂരുവില്‍ അന്തരിച്ചു. മുരുഗേഷ് പാളയ എൻആർ കോളനിയിലായിരുന്നു താമസം.…

16 minutes ago

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ; ഇസ്രയേൽ സമ്മതിച്ചതായി ട്രംപ്

വാഷിങ്ടൻ: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത്…

44 minutes ago

അമിതക്കൂലി ഈടാക്കിയ ഓട്ടോകൾ പിടിച്ചെടുക്കുന്നത് തുടരുന്നു

ബെംഗളൂരു: നഗരത്തിൽ അമിതക്കൂലി ഈടാക്കിയ ഓട്ടോകൾ പിടിച്ചെടുക്കുന്നത് രണ്ടാം ദിനവും തുടർന്ന് ഗതാഗത വകുപ്പ്. ചൊവ്വാഴ്ച 56 ഓട്ടോ പിടിച്ചെടുത്തപ്പോൾ…

48 minutes ago

ജ്വല്ലറിയിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വർണം കവർന്ന 5 പേർ അറസ്റ്റിൽ

ബെംഗളൂരു: കെആർപുരത്ത് ജ്വല്ലറിയിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വർണം കവർന്ന 5 രാജസ്ഥാൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.…

1 hour ago