ബെംഗളൂരു: മലിനജലം കുടിച്ച റെസിഡൻഷ്യൽ സ്കൂളിലെ കുട്ടികൾക്ക് ചർമത്തിൽ അണുബാധ. ചാമരാജ്നഗർ ഹനൂർ രാമപുരയിലെ അംബേദ്കർ റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിലെ വിദ്യാർഥികൾക്കാണ് അണുബാധ റിപ്പോർട്ട് ചെയ്തത്. ചില വിദ്യാർഥികളുടെ ചർമത്തിൽ മുഴുവൻ ചുണങ്ങുകളുണ്ട്. ചിലർക്ക് അമിതമായ ചൊറിച്ചിൽ അനുഭവപ്പെട്ടു. സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു.
ഹോസ്റ്റലിൽ നിലവിൽ 24 വിദ്യാർഥികളാണുള്ളത്. ഇതിൽ 12 പേർക്ക് ചർമ്മത്തിൽ അണുബാധയുണ്ടായിട്ടുണ്ട്. സംഭവത്തെത്തുടർന്ന്, രക്ഷിതാക്കളും റൈത സംഘ് പ്രവർത്തകരും സ്കൂൾ ഉപരോധിച്ചു. വാട്ടർ ടാങ്കുകൾ പരിശോധിച്ചപ്പോൾ വെള്ളത്തിൽ പായൽ വളർച്ച കണ്ടെത്തിയതായും രക്ഷിതാക്കൾ ആരോപിച്ചു. സ്കൂൾ ടാങ്കറിൽ നിന്നുള്ള വൃത്തിഹീനമായ വെള്ളം കുടിച്ചത് കാരണമാണ് വിദ്യാർഥികൾക്ക് അണുബാധ ഉണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA
SUMMARY: Govt hostel students develop skin infection due to contaminated water
ഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില 111 രൂപയാണ്…
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസില്‍ കുറ്റപത്രം സമർപ്പിച്ച് റെയില്‍വേ പോലീസ്. തിരുവനന്തപുരം സിജെഎം…
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ചത് ആശുപത്രിയില്‍ നിന്നും അണിബാധയേറ്റതു…
കൊച്ചി: 'സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്' നിക്ഷപതട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം ശക്തമാക്കി ഇഡി. താരത്തിന് കുരുക്കായി മാറിയേക്കാവുന്ന…
ഇടുക്കി: തൊടുപുഴ കരിങ്കുന്നത്തിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. 12 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ പരുക്ക്…
കാസറഗോഡ്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാര്‍ നയിക്കുന്ന കേരള യാത്രയ്ക്ക് ഇന്ന് കാസറഗോഡ് തുടക്കമാവും. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍…