ബെംഗളൂരു: മാലിന്യം കലർന്ന വെള്ളം കുടിച്ച് അപാർട്ട്മെന്റിലെ താമസക്കാർക്ക് ദേഹാസ്വാസ്ഥ്യം. ബെംഗളൂരു പ്രൊമെനേഡ് റോഡിലെ താമസക്കാർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അപാർട്ട്മെന്റിലേക്ക് വിതരണം ചെയ്ത കുടിവെള്ളത്തിലാണ് മാലിന്യം കലർന്നത്. വെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ബിഡബ്ല്യൂഎസ്എസ്ബി അറിയിച്ചു.
വീടുകളിലേക്ക് ബന്ധിപ്പിച്ച കാവേരി ജല പൈപ്പ്ലൈനിന് സമീപം മഴവെള്ളത്തിനായി ഡ്രെയിനേജ് സ്ഥാപിച്ചിരുന്നു. ഇത് വഴിയാണ് മലിനജലം കലർന്നതെന്ന് ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു. പൈപ്പ്ലൈനിന്റെ ചില ഭാഗങ്ങളിൽ മലിനജലത്തിന്റെ സാമ്പിളുകൾ കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിന് തകരാറുള്ള പൈപ്പ്ലൈനിലൂടെയുള്ള ജല വിതരണം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
TAGS: CONTAMINATED WATER
SUMMARY: Residents fall ill after drinking sewage-mixed Cauvery water
തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് വരെയാണ് യെല്ലോ അലർട്ട്.…
തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സംസ്ഥാനത്ത് നാളെ സൂചന സമരം നടത്തുമെന്ന് സ്വകാര്യ ബസുടമകൾ. ബസ്സുടമകളുടെ സംഘടനകളുടെ…
കൊച്ചി: കേരള സർവകലാശാല റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലർക്ക് തിരിച്ചടി. റജിസ്ട്രാറായി ഡോ.കെ എസ് അനിൽകുമാറിന് തുടരാമെന്ന് ഹൈക്കോടതി…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 72080 രൂപയാണ് ഒരു പവൻ…
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്ന് രാവിലെ…
തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് റജിസ്ട്രാർക്ക് സസ്പെൻഷൻ. റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിട്ടും റിപ്പോർട്ട് നൽകാതെ അവധിയിൽ…