ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവച്ച എട്ട് എം.എൽ.എമാർ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. ഇവർക്കൊപ്പം ആപ്പിന്റെ പ്രാഥമിക അംഗത്വം രാജിവച്ച സിറ്റിംഗ് കൗൺസിലറും ബിജെപിക്കൊപ്പം ചേരും. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആപ്പിനും അരവിന്ദ് കേജ്രിവാളിനും ഞെട്ടലുണ്ടാക്കുന്നതാണ് എംഎൽഎമാരുടെ തീരുമാനം. ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയും മറ്റ് നേതാക്കളും ചേർന്നാണ് ഇവരെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
ഗിരീഷ് സോണി (മാദിപൂർ), രോഹിത് മെഹ്‌റൗലിയ (ത്രിലോക്പുരി), മദൻ ലാൽ (കസ്തൂർബാ നഗർ), രാജേഷ് ഋഷി (ജനക്പുരി), നരേഷ് യാദവ് (മെഹ്‌റൗലി), ഭാവന ഗൗർ (പാലം), പവൻ കുമാർ ശർമ (ആദർശ്). നഗർ), ബിഎസ് ജൂൺ (ബിജ്വാസൻ), അജയ് റായ് കൗൺസിലർ, (വാർഡ് 137). എന്നിവരാണ് ബിജെപിയിലെത്തിയത്. ആപ്പിൽ വർധിച്ചുവരുന്ന അഴിമതിയിൽ പ്രതിഷേധിച്ചും സ്ഥാപിത മൂല്യങ്ങളിലും തത്വങ്ങളിലും നിന്നും വ്യതിചലിക്കുന്ന പാർട്ടിയുടെ നീക്കത്തിൽ നിരാശ പ്രകടിപ്പിച്ചുമായിരുന്നു ഇവരുടെ രാജി.
TAGS: NATIONAL | BJP
SUMMARY: Resigned AAP mlas joined BJP
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…