ബെംഗളൂരു: ബെംഗളൂരുവിലെ ഭൂഗർഭജലവിതാനം വൻതോതിൽ കുറയുന്നതിനാൽ നഗരത്തിൽ കുഴക്കിണറുകൾ കുഴിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ബിഡബ്ല്യൂഎസ്എസ്ബി. ഭൂഗർഭജലവിതാനം കുറയുന്നതുമായി ബന്ധപ്പെട്ട് ആഴ്ചകൾക്ക് മുമ്പ് ഐഐഎസ്‌സി ശാസ്ത്രജ്ഞർ റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.
വരാനിരിക്കുന്ന കഠിനമായ വേനൽക്കാലം മുന്നിൽക്കണ്ടാണ് നടപടിയെന്ന് ബിഡബ്ല്യൂഎസ്എസ്ബി ഉദ്യോഗസ്ഥർ പറഞ്ഞു. കുഴൽക്കിണറുകൾ കുഴിക്കുന്നതിന് നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ആവശ്യപ്പെട്ട് വർഷം മുഴുവനും ബിഡബ്ല്യുഎസ്എസ്ബിക്ക് അപേക്ഷകൾ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച മുതൽ വിദഗ്ദ്ധ സമിതി അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്. നഗരത്തിലെ 80ലധികം വാർഡുകളിൽ ഇതിനകം കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്. കുഴൽക്കിണറുകൾ കുഴിക്കാൻ അനുമതിക്കായി ബോർഡിന് പ്രതിമാസം 200-300 അപേക്ഷകൾ ലഭിക്കുന്നുണ്ട്. എന്നാൽ ഫെബ്രുവരിയിൽ മാത്രം 1,000ത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. കുഴക്കിണറുകൾ അമിതമായി കുഴിക്കുന്നത് നഗരത്തിന്റെ നിലവിലെ അവസ്ഥ കൂടുതൽ വഷളാക്കുമെന്ന് ബിഡബ്ല്യുഎസ്എസ്ബി ചെയർപേഴ്‌സൺ രാം പ്രസാദ് മനോഹർ പറഞ്ഞു.
TAGS: BENGALURU
SUMMARY: Restriction on Digging borewell in Bengaluru
ബെംഗളൂരു: സംസ്ഥാനത്തെ ഹൈവേകളില്‍ എഐ കാമറകൾ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. കർണാടക ഗതാഗത വകുപ്പാണ് 70 കോടി രൂപയുടെ…
തിരുവനന്തപുരം: കല്ലമ്പലം വെയിലൂരില്‍ കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം.കൊല്ലം പരവൂർ കൂനയിൽ സുലോചനാഭവനിൽ ശ്യാം ശശിധരൻ(58), ഭാര്യ…
തിരുവനന്തപുരം: കേരള സിലബസിലെ കുട്ടികൾ പിന്നാക്കം പോവുന്നെന്ന പരാതിയെത്തുടർന്ന് എൻജിനിയറിംഗ് എൻട്രൻസ് (കീം) റാങ്ക്പട്ടിക തയ്യാറാക്കാൻ നിലവിലുള്ള മാർക്ക് സമീകരണ…
തിരുവനന്തപുരം: സംസ്ഥാനത്തെ ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ നീട്ടിയതായി മന്ത്രി ജി. ആർ അനിൽ അറിയിച്ചു.…
ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കലാകൈരളിയുടെ 27-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം ന്യൂ ബിഇഎല്‍ റോഡിലെ കലാകൈരളി…
മൈസൂരു: കൊല്ലപ്പെട്ട യുവതി ജീവനോടെ തിരിച്ചെത്തിയ കേസിൽ 3 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഔദ്യോഗിക കൃത്യനിർവഹണത്തിൽ കടുത്ത വീഴ്ച വരുത്തിയതിനാണ്…