ന്യൂഡല്‍ഹി: മാറ്റിവെച്ച നെറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 21നും സെപ്റ്റംബര്‍ നാലിനും ഇടയില്‍ പരീക്ഷ നടക്കും. സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ ജൂലൈ 25 മുതല്‍ 27 വരെയാണ്. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷകള്‍ റദ്ദാക്കുകയായിരുന്നു.
അതേസമയം ചോദ്യപേപ്പറുകൾ ചോർന്നതിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സിബിഐ വ്യക്തമാക്കി. ഇന്നലെ ബിഹാറിൽ നിന്നും രണ്ട് അധ്യാപകരെ കൂടി അറസ്റ്റ് ചെയ്തു. ബീഹാറിലെ ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പൽ ഡോ.എഹ്‌സാൻ ഉൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലം എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. രാത്രിയോടുകൂടി അറസ്റ്റ് ചെയ്ത ഇവരെ പട്ണയിലേക്ക് എത്തിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവർ എൻടിഎയുടെ സിറ്റി കോർഡിനേറ്റർമാരാണ്. നീറ്റ് ക്രമക്കേടിൽ വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.
<br>
TAGS : NTA-NEET2024 | NEET EXAM
SUMMARY : Revised UGC NET Exam Date Announced
ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്‌നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…
കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…
ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…
വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം…