ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ അടുത്ത സീസണില്‍ പഞ്ചാബ് കിങ്സിന്‍റെ പുതിയ പരിശീലകനായി റിക്കി പോണ്ടിങ്ങിനെ നിയമിച്ചു. കഴിഞ്ഞ ഐപിഎൽ സീസണിന് ഒടുവിൽ പഞ്ചാബ് പരിശീലകനായിരുന്ന ട്രെവര്‍ ബെയ്‌ലിസിന്‍റെ കരാർ അവസാനിച്ചിരുന്നു. തുടര്‍ന്നാണ് പോണ്ടിന്‍റെ പുതിയ നിയോഗം.
ടീമിലെ പരിശീലക സംഘത്തിൽ വേണ്ട മറ്റുള്ളവരെ പോണ്ടിങ്ങിന് തീരുമാനിക്കാം. ഫ്രാഞ്ചൈസിയുടെ ആറാമത്തെ മുഖ്യ പരിശീലകനാകും മുൻ ഓസ്‌ട്രേലിയൻ സ്റ്റാർ ക്രിക്കറ്റ് താരം. കഴിഞ്ഞ പതിപ്പിൽ ടീം ഒമ്പതാം സ്ഥാനത്തായിരുന്നു. ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് ഇതുവരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. അടുത്ത സീസണിലേക്ക് നിലനിർത്തിയേക്കാവുന്ന താരങ്ങളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുക എന്നതാണ് പോണ്ടിങ്ങിന്‍റെ പ്രധാന വെല്ലുവിളി.
ഐപിഎൽ 2015-ൽ രണ്ട് വർഷം മുംബൈ ഇന്ത്യൻസിന്‍റെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ചാണ് പോണ്ടിങ് തന്‍റെ കോച്ചിങ് കരിയർ ആരംഭിച്ചത്. ഐപിഎൽ 2018 ലെ ഡൽഹി ക്യാപിറ്റൽസിന്‍റെ ഹെഡ് കോച്ചായും പ്രവര്‍ത്തിച്ചിരുന്നു. ടീം 2019 നും 2021 നും ഇടയിൽ തുടർച്ചയായി മൂന്ന് തവണ പ്ലേ ഓഫിലെത്തി. 2020ൽ ഡൽഹിയെ ഐപിഎല്ലിന്‍റെ ഫൈനലിലെത്തിച്ചത് മാത്രമാണ് പോണ്ടിങ്ങിന്‍റെ ഏക നേട്ടം.
TAGS: SPORTS | PUNJAB KINGS
SUMMARY: Rickey Ponting to be head coach for Punjab Kings
കാലിഫോര്‍ണിയ: അമേരിക്കന്‍ ടെക് ഭീമനായ ആമസോണ്‍ 2030ഓടെ ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ ജോലികള്‍ക്ക് വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്. ആമസോണിന്റെ…
ബെംഗളൂരു: സംസ്ഥാനത്ത് നാളെ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ കനക്കുക.…
ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ പുതിയ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. കേന്ദ്ര റെയില്‍വേ മന്ത്രി അശിനി വൈഷ്ണവ് സര്‍വീസിന്…
ബെംഗളൂരു: മൈസൂരു നഗരത്തിലെ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളെയും ടൗണ്‍ പഞ്ചായത്തുകളെയും മൈസൂരു സിറ്റി കോര്‍പ്പറേഷനുമായി ലയിപ്പിച്ച് 'ഗ്രേറ്റര്‍ മൈസൂരു സിറ്റി…
ബെംഗളൂരു: കൊല്ലം തേവലക്കര അരിനെല്ലൂർ കുമ്പഴ ഡോ. കെ സി ജോണിന്റെ ഭാര്യ ഡോ. ലളിത ഉമ്മൻ (71) ബെംഗളൂരുവിൽ…
ബെംഗളൂരു: മൈസൂരു റെയില്‍വേ സ്‌റ്റേഷനില്‍ തട്ടികൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ മണിക്കൂറിനുള്ളില്‍ ആര്‍പിഎഫ് കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കുഞ്ഞിനെ…