ബെംഗളൂരു: ബെംഗളൂരു മെട്രോയിൽ നിരക്ക് വർധനവിന് പിന്നാലെ പ്രതിദിന യാത്രക്കാരുടെ എണ്ണം കുറഞ്ഞു. യാത്രക്കാരുടെ ആകെ എണ്ണത്തിൽ നാല് ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ദിവസം സാധാരണയായി 8.6 ലക്ഷത്തിലധികം യാത്രക്കാരാണ് നേരത്തെ ബെംഗളൂരു മെട്രോയെ ആശ്രയിച്ചിരുന്നത്. എന്നാൽ നിരക്ക് വർധിച്ചതോടെ യാത്രക്കാർ 6 ലക്ഷത്തിലേക്ക് കുറഞ്ഞു.
നിരക്ക് വർധനയിൽ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും എതിർപ്പ് ശക്തമായി തുടരുകയാണെങ്കിലും തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് അധികൃതർ. ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ ശുപാർശകൾ പാലിക്കാൻ കോർപറേഷൻ ബാധ്യസ്ഥമാണെന്ന് ബിഎംആർസിഎൽ മാനേജിങ് ഡയറക്ടർ മഹേശ്വര റാവു വ്യക്തമാക്കി. എന്നിരുന്നാലും യാത്രക്കാർ കുറയുന്ന സാഹചര്യത്തിൽ നിരക്ക് വർധനവ് കോർപറേഷൻ പുനപരിശോധിക്കുമെന്നും എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരു മെട്രോ വരുമാനത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്നും നിരക്കുവർധന യാത്രക്കാരെ സ്വകാര്യ ആശ്രയിക്കുന്നതിലേക്ക് തള്ളിവിടുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. 2023 – 2024 സാമ്പത്തിക വർഷം 29.3 കോടി രൂപയുടെ പ്രവർത്തന ലാഭം ഉണ്ടായെന്നാണ് റിപ്പോർട്ട്. 2022 – 2023ൽ ബിഎംആർസിഎൽ 108 കോടി രൂപയുടെ പ്രവർത്തന ലാഭം രേഖപ്പെടുത്തിയിരുന്നു.
TAGS: NAMMA METRO
SUMMARY: Ridership in Namma metro dips amid fare hike
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ…
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…
ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…